1470-490

കായിക ലോകത്തെ ബഹുമുഖ പ്രതിഭയ്ക്ക് കാലിക്കറ്റിൻ്റെ ആദരാഞ്ജലികൾ .

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കായിക ലോകത്തെ ബഹു മുഖ പ്രതിഭയായ ഹംസകോയയ്ക്ക് കാലിക്കറ്റ് സർവ്വകലാശാല സമൂഹത്തിൻ്റെ ആദരാജ്ഞലികൾ . സർവകലാശാല പൂർവ്വ വിദ്യാർത്ഥിയും മുൻ ഇന്ത്യൻ ഫുട്ബോൾ താരവുമായ ഹംസക്കോയയുടെ നിര്യാണത്തിൽ കാലിക്കറ്റ് സർവകലാശാല കായിക വിഭാഗം അനുശോചനം രേഖപ്പെടത്തി . 1975-77 കാലഘട്ടങ്ങളിൽ തിരൂരങ്ങാടി പി എസ് എം ഒ കോളേജിൽ നിന്നുമാണ് അദ്ദേഹത്തിന്റെ കായിക മികവിന് ജനകീയ തുടക്കമാവുന്നത്. കാലിക്കറ്റ് സർവകലാശാലക്ക് വേണ്ടി അഖിലേന്ത്യാ അന്തർ സർവകലാശാല മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള അദ്ദേഹം പഠനശേഷം 1978 ൽ മഹാരാഷ്ട്രയിലെ വെസ്റ്റേൺ റയിൽവേയിൽ ജോയിൻ ചെയ്‌തു പിന്നീട് 1981 മുതൽ 1986 കാലഘട്ടം വരെയും തുടർച്ചയായി മഹാരാഷ്ട്രക്കുവേണ്ടി സന്തോഷ്‌ട്രോഫി ഫുട്ബോൾ മത്സരങ്ങൾക്കായി മഹാരാഷ്ട്രയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞു

പിന്നീട് 1981 ൽ യൂണിയൻ ബാങ്ക് ,1983 ൽ ആർ സി എഫ് മഹാരാഷ്ട്രാ, , 1984 ൽ ടാറ്റ സ്പോർട്സ് ക്ലബ് , മോഹൻ ബഗാൻ, മൊഹമ്മദെൻസ് തുടങ്ങിയ ക്ലബ്കൾക്കായി ഫുട്ബോൾ ലോകത്ത് ജൈത്രയാത്ര തുടർന്നു.
ഫുട്ബോളിന് പുറമെ കാലിക്കറ്റ് സർവകലാശാല അത്‌ലറ്റിക്‌സിൽ ലോങ്ങ് ജംപ് ഇനത്തിൽ റക്കോർഡ് നേട്ടവും കൂടാതെ വോളീബോളിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട് അങ്ങനെ കായികലോകത്തെ ഒരു ബഹുമുഖ പ്രതിഭയായിരുന്ന പരപ്പനങ്ങാടിക്കാര നായ അദ്ദേഹം മുബൈ മഹാരാഷ്ട്ര യിലാണ് താമസിച്ചിരുന്നത്, കോവിഡ് അസുഖബാധയെ തുടർന്ന് നാട്ടിൽ വരികയും മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു .രോഗാവസ്ഥ ബേധമായിക്കൊണ്ടിരിക്കെ ഹൃദയഘാതത്തെ തുടർന്നു മരണം സംഭവിക്കുകയായിരുന്നു . അദ്ദേഹത്തിന്റെ ഭാര്യ ലൈല ഹംസ മുൻ ഇന്ത്യൻ വോളീബോൾ താരമാണ് , കസ്റ്റംസിൽ ജോലിചെയ്യുന്ന മകൻ ലിഹാസ് കോയ ഇന്ത്യൻ ഫുട്ബോൾ ടീം ഗോൾ കീപ്പറായിട്ടുണ്ട്.
അദ്ദേഹത്തിന്റെ നിര്യാണത്തിൽ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ അനിൽ വള്ളത്തോൾ , റെജിസ്ട്രാർ ഡോ. സി എൽ ജോഷി , സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊ.നാരായണൻ , കെ കെ ഹനീഫ , അഡ്വ. ടോം കെ തോമസ് കായിക വിഭാഗം മേധാവി ഡോ.വി പി സക്കീർ ഹുസ്സൈൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി .

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098