1470-490

പരിസ്ഥിതി ദിനാചരണത്തിൻ്റ ഭാഗമായി ‘മാവ് ചലഞ്ച്’ സംഘടിപ്പിച്ചു.

ലോക പരിസ്ഥിതി ദിനാചരണത്തിൻ്റ ഭാഗമായി ആനമല കൂട്ടുകൃഷി പരസ്പരസഹായ സഹകരണ സംഘത്തിൻെറ നേതൃത്വത്തിൽ സംഘം മുൻ ഭരണസമിതി അംഗമായിരുന്ന എൻ.എ.ദാമോദരൻെറ സ്മരണക്കായി ഓർമ്മ മരം നടലും ‘മാവ് ചലഞ്ചും’ സംഘടിപ്പിച്ചു. സംഘം പ്രസിഡണ്ട് കെ.കെ.ഷെല്ലി ഓർമ്മ മരം നട്ടു. ആനമല കൂട്ടുകൃഷി പരസ്പരസഹായ സഹകരണ സംഘത്തിൻെറ നേതൃത്വത്തിൽ 50 മാവിൻ തൈകൾ സൗജന്യമായി വിതരണത്തിന് തയ്യാറാക്കിയിട്ടുണ്ട്. അത് സംഘം ഓഫീസിൽ നിന്ന് വാങ്ങാവുന്നതാണ്. ഈ മാവിൻ തൈകൾ നട്ടു പരിപിലിക്കുന്നവർക്കായി ഓരോ വർഷവും നൂറ് രൂപ വീതം നൽകും. മൂന്ന് വർഷത്തേക്കാണ് നൂറ് രൂപ വീതം നൽകുന്നത്. സംഘം ഭരണസമിതി അംഗം സി.കെ.സഹജൻ അദ്ധ്യക്ഷത വഹിച്ചു. സി.ടി.സാബു സ്വാഗതവും സംഘം സെക്രട്ടറി പി.വി.വിവേക് നന്ദിയും പറഞ്ഞു. സംഘം ഭരണസമിതി അംഗങ്ങളായ അനിൽ കദളിക്കാടൻ, ബിജി സദാനന്ദൻ ജോയ്.കെ.എ എന്നിവർ നേത്രത്ത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206