1470-490

മഹിളാ കോൺഗ്രസ്സ് പ്രതിക്ഷേധ സയാഹ്ന ധർണ്ണ സംഘടിപ്പിച്ചു

മഹിളാ കോൺഗ്രസ്സ് മുല്ലശ്ശേരി മണ്ഡലം കമ്മിറ്റി പ്രതിക്ഷേധ സയാഹ്ന ധർണ്ണ സംഘടിപ്പിച്ചു

വനിതാ കമ്മിഷൻ അദ്ധ്യക്ഷ MC ജോസഫൈൻ തത്സ്ഥാനം രാജിവെക്കുക, സ്ത്രീകൾക്കു നേരെയുള്ള അക്രമങ്ങൾ തടയുക, LDF സർക്കാരിൻ്റെ സ്ത്രീവിരുദ്ധ നിലപാടുകൾ അവസാപ്പിക്കുക എന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്സ് മുല്ലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിനു മുമ്പിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.
DCC ജനറൽ സെക്രട്ടറി പി. കെ.രാജൻ ഉത്ഘാടനം ചെയ്തു മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻറ് സുനീതി അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ്സ്
മണ്ഡലം പ്രസിഡൻ്റ് എം.ബി.സെയ്തുമുഹമ്മദ്, DCC അംഗം കമൻറ് ഫ്രാൻസിസ്, യുത്ത് കോൺഗ്രസ്സ് മണലൂർ നിയോജക മണ്ഡലം മുൻ വൈസ് പ്രസിഡൻറ് ലിജോ പനക്കൽ, മഹിളാ കോൺഗ്രസ്സ് നേതാവ് ഉഷാ സുബ്രഹ്മണ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
മഹിളാ കോൺഗ്രസ്സ് – കോൺഗ്രസ് നേതാക്കളായ സലാം തിരനെല്ലൂർ, അംബിത കെ.കെ, മോളി ആർ , പി.വി.സുബ്രഹ്മണ്യൻ, സുനിലൻ പട്ടത്ത് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689