1470-490

കിസാൻ കോൺഗ്രസ്സ് പരിസ്ഥിതി ദിനത്തിൽ ഫല വൃക്ഷ തൈ നട്ടു.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: ലോക പരിസ്ഥിതി ദിനത്തിൽ കിസാൻ കോൺഗ്രസ്സ് വൃക്ഷ തൈകൾ നട്ടു. തൈ വെക്കാം തണലേകാം “എന്ന പരിപാടിയുടെ ഭാഗമായി പെരുവള്ളൂർ മണ്ഡലം കിസാൻ കോൺഗ്രസ്സ് കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത് .
പെരുവള്ളൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി 1000വൃക്ഷ തൈകൾ നടുന്നതി ന്റെ പഞ്ചായത്ത് തല പരിപാടി പറമ്പിൽ പീടിക ഗവണ്മെന്റ് ഗവ: എൽപി .സ്കൂളിൽ മണ്ഡലം കോൺഗ്രസ്‌ പ്രസിഡണ്ട് എ. സി. അബ്ദുറഹ്മാൻ ഹാജിയും കിസാൻ കോൺഗ്രസ്‌ വള്ളിക്കുന്ന് നിയോജക മണ്ഡലം പ്രസിഡന്റ് പി. ടി. ഇബ്രാഹിം എന്നിവർ ചേർന്ന് ഫല വൃക്ഷ തൈ നട്ട് ഉൽഘാടനം ചെയ്തു.
ണ്ഡലം കിസാൻ കോൺഗ്രസ്‌ പ്രസിഡന്റ് പള്ളിക്കര ശിവദാസൻ അധ്യക്ഷത വഹിച്ചു, . ബ്ലോക്ക്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി അഞ്ചാലൻ അഷ്‌റഫ്‌, നിയോജക മണ്ഡലം കിസാൻ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി മുനീർ കാരാടൻ,സെക്രട്ടറി കുഞ്ഞിമൊയ്തീൻ ഹാജി, കെ എസ് യു നേതാവ് അജ്മൽ അഞ്ചാലൻ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069