1470-490

ഇന്ത്യ ആറാമത്; 800 മരണം

സമ്പൂർണ ഇളവിലേക്ക്‌ നീങ്ങുന്ന രാജ്യം കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ ഇറ്റലിയേയും മറികടന്ന്‌  ലോകപട്ടികയിൽ ആറാമതെത്തി. മൂന്നു ദിവസത്തിനുള്ളിൽ ഒമ്പതിനായിരത്തിലേറെ രോഗികളും 250ലേറെ മരണങ്ങളും റിപ്പോർട്ടുചെയ്‌തു. പ്രതിദിനം റിപ്പോർട്ടുചെയ്യപ്പെടുന്ന രോഗികളുടെയും മരണത്തിന്റെയും കാര്യത്തിൽ ഇന്ത്യ മൂന്നാമതാണ്‌. നിലവിൽ ബ്രസീലും അമേരിക്കയും മാത്രമാണ്‌ ഇന്ത്യക്ക്‌ മുന്നിൽ.

രാജ്യത്ത്‌ ആകെ രോഗികൾ 2.35 ലക്ഷം കടന്നു. മരണം 6600 ലേറെയായി. ജൂണിലെ ആദ്യ അഞ്ചുദിവസങ്ങളിൽ 45000 ലേറെ കേസുകളും 1200 ലേറെ മരണവും. കഴിഞ്ഞ മൂന്നു ദിവസംമാത്രം 29000 കേസും എണ്ണൂറോളം മരണവും. 24 മണിക്കൂറിനകം 9851 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു, 273പേർകൂടി മരിച്ചു. ഒരു ദിവസം ഇത്രയധികം കേസുകളും മരണവും ആദ്യമാണ്‌. ഇതേ കാലയളവിൽ 5355 പേർ രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗമുക്തി നിരക്ക് 48.27 ശതമാനം. ഇതുവരെ 1,09462 പേർ രോഗമുക്തരായി. പൊതുജനാരോഗ്യ സംവിധാനം തീർത്തും ദുർബലമായ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ കോവിഡ്‌ പടരുന്നത്‌ ആരോഗ്യപ്രവർത്തകരിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്‌.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069