1470-490

പ്രവാസികളെ ദ്രോഹിക്കരുത്:എസ് ഡി പി ഐ പ്രതിഷേധം

പ്രവാസികളെ ദ്രോഹിക്കരുത്:എസ് ഡി പി ഐ പ്രതിഷേധം സംഘടിപ്പിച്ചു .

പരപ്പനങ്ങാടി : പ്രവാസികൾ നാടിന്റെ നട്ടെല്ല് പ്രവാസികളെ ഇനിയും പ്രയാസ പെടുത്തരുത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവാസി വഞ്ചനക്കെതിരെ എസ് ഡി പി ഐ തിരൂരങ്ങാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി പയനിങ്ങൽ പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചു. പ്രവാസികളുടെ മടങ്ങി വരവിനുള്ള സംവിധാനം വേഗത്തിലാക്കുക മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് സർക്കാർ ധന സഹായം നൽകുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തിയാണ് സാമൂഹിക അകലം പാലിച്ചു കൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചത് .കേന്ത്ര കേരള സർക്കാറുകൾ കാണിക്കുന്ന ദ്രോഹ നടപടി കണ്ടില്ലന്ന് നടിക്കാൻ എസ്.ഡി.പി.ഐക്കാവില്ലന്ന് പ്രതിഷേധക്കാർ പ്രഖ്യാപിച്ചു. പ്രതിഷേധ സമരത്തിന് തിരൂരങ്ങാടി മണ്ഡലം പ്രസി.ഹമീദ് പരപ്പനങ്ങാടി, മണ്ഡലം നേതാക്കളായ ഉമ്മർ.വി.പി, യാസർ അറഫാത്ത്, മുൻസിപ്പൽ പ്രസി.സിദ്ധീഖ് കെ, നേതൃത്വം നൽകി
,

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069