1470-490

ഗുരുവായൂർ ക്ഷേത്രത്തിൽ വിർച്വൽ ക്യൂ വഴി ദർശനം

ഗുരുവായൂർ ക്ഷേത്രത്തിൽ വിർച്വൽ ക്യൂ വഴി ജൂൺ 9 മുതൽ ദർശനം

ഭക്തർക്ക് ദർശനത്തിന് വെർച്വൽ ക്യൂ സംവിധാനം ഒരുക്കി ഗുരുവായൂർ ക്ഷേത്രം. കോവിഡ് ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. മുൻകൂട്ടി ഓൺലൈൻ ബുക്കിംഗ് നടത്തിയ 600 പേർക്കാണ് ഒരു ദിവസം പ്രവേശനം അനുവദിക്കുക. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നര വരെയാണ് ദർശന സമയം.

ജൂൺ 9 മുതൽ 13 വരെ വിർച്വൽ ക്യൂ പ്രകാരം സൗജന്യ ദർശനം നൽകാനുള്ള സംവിധാനം ദേവസ്വം ഒരുക്കിയിട്ടുണ്ട്.
ഗുരുവായൂർ ദേവസ്വം വെബ്t‌സൈറ്റായ www.guruvayurdevaswom.com മുഖേന ലഭിക്കുന്ന ഗൂഗിൾ ഫോം ലിങ്ക് വഴി സൗജന്യ ഓൺലൈൻ ദർശനം ബുക്ക് ചെയ്യാം. ബുക്കിംഗ് ചെയ്യുന്നവർക്ക് അനുവദിക്കപ്പെട്ട ദർശന സമയവും തീയതിയും രേഖപ്പെടുത്തിയ ക്യു ആർ കോഡ് അടങ്ങിയ ടോക്കൺ ഇ മെയിൽ വഴി ലഭിക്കും. ടോക്കൺ നമ്പർ, തിരിച്ചറിയൽ കാർഡ് എന്നിവയുമായി അനുവദിക്കപ്പെട്ട സമയത്തിന് 20 മിനിറ്റ് മുൻപ് കിഴക്കേനടയിലെ ക്യു കോംപ്ലക്‌സിൽ റിപ്പോർട്ട് ചെയ്യണം. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇതുസംബന്ധിച്ച് ദേവസ്വം ചെയർമാൻ കെ. ബി മോഹൻ ദാസ്, അഡ്മിനിസ്‌ട്രേറ്റർ എസ്. വി ശിശിർ എന്നിവർക്ക് നിർദേശം നൽകി.

കോവിഡ് 19 പ്രതിരോധത്തിന് സർക്കാർ ഏർപ്പെടുത്തിയ സകല നിർദ്ദേശങ്ങളും വരുന്നവർ പാലിക്കേണ്ടതാണ്. മൂന്ന് മീറ്റർ അകലം പാലിച്ചാണ് ഭക്തരെ അകത്തേക്ക് പ്രവേശിപ്പിക്കുക. ചെരിപ്പ്, ബാഗ്, മൊബൈൽ ഫോൺ തുടങ്ങിയവ ക്ഷേത്രപരിസരത്ത് കൊണ്ടുവരാൻ പാടില്ല. ദേവസ്വം വെബ്‌സൈറ്റ് വഴിയാണ് വഴിപാടുകളും ഭണ്ഡാരത്തിൽ നിക്ഷേപവും നടത്താൻ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069