1470-490

ഹരിതം പദ്ധതിയുടെ ഉത്ഘാടനം നടന്നു.

ടി.എൻ.പ്രതാപൻ എം.പി യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന  ഹരിതം പദ്ധതിയുടെ  കണ്ടാണശ്ശേരി  മണ്ഡലം തല  ഉത്ഘാടനം നടന്നു. മറ്റം കണ്ടിയൂരിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ  മണലൂർ  നിയോജക മണ്ഡലം കോഡിനേറ്റർ   എൻ.ജെ.ജെയിംസ് മാസ്റ്റർ കണ്ടാണശ്ശേരി മണ്ഡലം തല ഉദ്ഘാടനം നിർവഹിച്ചു. കണ്ടാണശ്ശേരി  മണ്ഡലം കോഡിനേറ്റർ കെ.കെ.വിജയൻ അധ്യക്ഷനായി. കോൺഗ്രസ്‌  മണ്ഡലം പ്രസിഡന്റ്‌ എൻ.എ. നൗഷാദ്, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയ്സൺ ചാക്കോ, ഗ്രാമപഞ്ചായത്ത് അംഗം അഡ്വ.പി.വി. നിവാസ്, മറ്റം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർമാരായ സി.ജെ.ആന്റണി, ടി.എൽ.ലോനപ്പൻ, സലീം അമ്പലത്ത്, നേതാക്കളായ ചന്ദ്രൻ കല്ലായിൽ, ഷാജു തരകൻ, വി.ജയശങ്കർ  ഷെൽജ ബൽറാം, ജയന്തി ജയശങ്കർ  എന്നിവർ  സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689