1470-490

കോടതി അങ്കണത്തിൽ പരിസ്ഥിതി ദിന ആചരണം സംഘടിപ്പിച്ചു.

ലോക പരിസ്ഥിതി ദിനത്തില്‍ .
ഇന്ത്യൻ അസോസിയേഷൻ ഓഫ്‌ ലോയേഴ്സ് ന്റെ(IAL) ആഭിമുഖ്യത്തിൽ കോടതി അങ്കണത്തിൽ വച്ച് പരിസ്ഥിതി ദിന ആചരണം സംഘടിപ്പിച്ചു. ചാലക്കുടി ബാറിൽ നിന്നും മരണമടഞ്ഞ എല്ലാ അഭിഭാഷകരെയും അനുസ്മരിക്കുകയും ചടങ്ങിന് ശേഷം അകാലത്തില്‍ വിട്ടുപിരിഞ്ഞ അഡ്വ. നന്ദകുമാരവർമ്മയുടെ ഭവനം സന്ദർശിക്കുകയും അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഒരു സ്മൃതി വൃക്ഷം നടുകയും ചെയ്തു.ചടങ്ങിൽ വച്ച് അഡ്വ.നന്ദകുമാര വർമ്മയുടെ ഭാര്യ അനുപമ വര്‍മ്മ, സ്മൃതി വൃക്ഷ തൈ ചാലക്കുടി മജിസ്ട്രേറ്റ് അമ്പിളിയിൽ നിന്നും ഏറ്റുവാങ്ങി. മുൻസിഫ് ഷിബു ഡാനിയൽ പരിസ്ഥിതി ദിന സന്ദേശം നൽകി. അഭിഭാഷകര്‍ക്കുമുള്ള വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം ചാലക്കുടി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എം.എസ് വിനയൻ നിർവഹിച്ചു. അഡ്വ.പോളി കണിച്ചായി അധ്യക്ഷത വഹിച്ചു. ഐ എ എൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സി.ബി സ്വാമിനാഥൻ , അഡ്വ.C T സാബു, അഡ്വ.മനോജ് സെബാസ്റ്റ്യൻ, അഡ്വ.സിന്ധു അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689