1470-490

ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.

ചൂണ്ടൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ചിറനെല്ലൂരിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ അങ്കണത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. കരീം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് രേഖ സുനിൽ അധ്യക്ഷയായി. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എൻ.എ.ഇക്ബാൽ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷാജി കുയിലത്ത്, വി.സി. സിനി, പഞ്ചായത്ത് അസിസ്റ്റന്റ സെക്രട്ടറി സാജൻ.സി. ജേക്കബ്ബ്, മെഡിക്കൽ ഓഫീസർ ഡോ. ഉല്ലാസ് മോഹൻ, കൃഷി ഓഫീസർ എസ്. സുമേഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.എഫ്. ജെയിംസ്, ആരോഗ്യ വിഭാഗം ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ സംബന്ധിച്ചു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഒരു കോടി ഫലവൃക്ഷത്തൈകളുടെ പഞ്ചായത്ത് തല വിതരണ ഉദ്ഘാടനം ചൂണ്ടൽ പഞ്ചായത്ത് പ്രസിഡണ്ട്  കെ എസ് കരീം നിർവ്വഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ വൃക്ഷത്തെകളാണ് പ്രാഥമികാരോഗ്യ കേന്ദ്രം അങ്കണത്തിൽ നട്ടത്.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879