1470-490

അക്ഷരവൃക്ഷം നടല്‍ ഉദ്ഘാടനം ചെയ്തു

ചേളന്നൂര്‍ ഗുഡ്ലക്ക് തുടര്‍വിദ്യാകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി ചേളന്നൂര്‍ ഗവ. എല്‍.പി.സ്കൂളില്‍ സംഘടിപ്പിച്ച അക്ഷരവൃക്ഷം നടല്‍ പരിപാടി വാര്‍ഡ് മെമ്പര്‍ വി.ജിതേന്ദ്രനാഥ് സ്കൂള്‍ പ്രധാനധ്യാപിക എം.സി. ശ്രീജടീച്ചര്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. പ്രേരക് ശശികുമാര്‍ ചേളന്നൂര്‍ അധ്യക്ഷനായി. സാക്ഷരതാ സമിതി അംഗങ്ങളായ എ. വേലായുധന്‍, കെ.എന്‍.എ.വേണുഗോപാലന്‍, എ. ജെസ്സീന, പി.ടി.എ. പ്രസിഡന്‍റ് എം.കെ.നിധീഷ്, തുല്യതാ പഠിതാവ് പി.ഷനോജ് ആശംസകള്‍ അര്‍പ്പിച്ചു. ശ്രീജടീച്ചര്‍ സ്വഗതവും എം.ടി. ഷബിതടീച്ചര്‍ നന്ദിയും പറഞ്ഞു. ഔഷധ – ഫലവൃക്ഷത്തൈകള്‍ സ്കൂള്‍ പരിസരത്ത് നടുകയുണ്ടായി

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689