1470-490

കുടിവെള്ള വിതരണം ഉടൻ പുനസ്ഥാപിക്കണം: യൂത്ത് കോൺഗ്രസ്സ്

ചൂണ്ടൽ പഞ്ചായത്തിലെ കുടിവെള്ള വിതരണം ഉടൻ പുനസ്ഥാപിക്കണമെന്നാവശ്യവുമായി  യൂത്ത് കോൺഗ്രസ്സ് ചൂണ്ടൽ മണ്ഡലം കമ്മിറ്റി രംഗത്ത്.ചൂണ്ടൽ ഗ്രാമ പഞ്ചായത്തിൽ   രണ്ടാഴ്ച്ചയായി മുടങ്ങി കിടക്കുന്ന കുടിവെള്ള വിതരണം ഉടൻ പരിഹരിക്കണമെന്ന് ചൂണ്ടൽ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു. ചിറനെല്ലൂർ പമ്പ് ഹൗസിലെ കേടായ മോട്ടാറുകൾ അറ്റകുറ്റപ്പണി  ചെയ്യുന്നതിൽ വന്ന കാലതാമസം കൊണ്ടാണ് കുടിവെള്ളം മുടങ്ങുന്ന സാഹചര്യമുണ്ടായത്. രണ്ട് കിണറും അതിലേക്കായി രണ്ട് മോട്ടോറും, കൂടാതെ ആത്യാവശ്യ ഘട്ടത്തിൽ ഉപയോഗിക്കാനുള്ള മറ്റൊരു മോട്ടാറും ഉൾപ്പെടെ നല്ല രീതിയിൽ പ്രവർത്തിരിച്ചിരുന്ന പമ്പ് ഹൗസ്, അധികാരികളുടെ അശ്രദ്ധമൂലം ശോചനീയമായ അവസ്ഥയിലാണിപ്പോൾ. യൂത്ത് കോൺഗ്രസ്സ് ചൂണ്ടൽ മുൻ മണ്ഡലം പ്രസിഡണ്ട് ജെയ്സൺ ജേക്കബ്, കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡണ്ട് ധനേഷ് ചുള്ളിക്കാട്ടിൽ, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി അനീഷ് ആൻറണി, യൂത്ത് കോൺഗ്രസ് മണലൂർ മുൻ നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ ടിനോ തോമസ്, രഞ്ജിത്ത് ഫിലിപ്പ് എന്നിവർ ചിറനെല്ലൂർ പമ്പ് ഹൗസ് സന്ദർശിക്കുകയും, കുടിവെള്ളം ലഭ്യമാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ കടുത്ത സമര പരിപാടികളിലേക്ക് നീങ്ങുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253