1470-490

ഡി.ഫ് കൗണ്‍സിലര്‍മാര്‍ ചെയര്‍പേര്‍സണ്‍ന്റെ ചേമ്പറിനു മുന്നില്‍ ധര്‍ണ്ണ നടത്തി

കുന്നംകുളം നഗരസഭ കൗണ്‍സിലില്‍ നല്‍കിയ ഉറപ്പ് നടപ്പിലാക്കാന്‍ കഴിയാത്ത ചെയര്‍പേര്‍സണ്‍ രാജി വെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്യു.ഡി.ഫ് കൗണ്‍സിലര്‍മാര്‍ ചെയര്‍പേര്‍സണ്‍ന്റെ ചേമ്പറിനു മുന്നില്‍ ധര്‍ണ്ണ നടത്തി.നഗരസഭയില്‍ എപ്രില്‍ 21ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ എടുത്ത തീരുമാനപ്രകാരം കോവിഡ് 19 ന്റെ സാഹചര്യത്തില്‍ രണ്ട് മാസത്തെ വാടക ഒഴിവാക്കി കൊടുക്കാമെന്നായിരുന്നു. ഉദ്യോഗസ്ഥര്‍ ഈ തീരുമാനം നടപ്പിലാക്കാത്തതിനാല്‍ ജൂണ്‍ 5ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ വീണ്ടും ചര്‍ച്ചക്ക് വരികയും കൗണ്‍സില്‍ അംഗങ്ങള്‍ ചെയര്‍പേര്‍സനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവ് വരുന്ന മുറക്ക് ഒഴിവാക്കിയ വാടക അടക്കാമെന്ന് വെള്ള പേപ്പറില്‍ സ്വയം സാഷ്യപ്പെടുത്തിയാല്‍ മതിയെന്ന് ചെയര്‍പേര്‍സണ്‍ കൗണ്‍സിലിന്   ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ ചെയര്‍പേര്‍സന്റെ ഉത്തരവ് അനുസരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും,നഗരസഭ സെക്രട്ടറി 200 രൂപയുടെ മുദ്രപത്രത്തില്‍ സാഷ്യപ്പെടുത്തണമെന്നും ഉത്തരവിറക്കിയതായും ഇത് സ്വാഭാവികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കച്ചവടക്കാര്‍ക്ക് 200 രൂപയും 100 രൂപ എഴുത്തുകൂലിയും ചേര്‍ത്ത് 300രൂപ കൊടുക്കേണ്ട അവസ്ഥ യാണ് ഇപ്പോഴുള്ളതെന്നും. കൗണ്‍സിലില്‍ നല്‍കിയ ഉറപ്പ് നടപ്പിലാക്കാന്‍ കഴിയാത്ത ചെയര്‍മാന്‍ രാജി വെക്കണമെന്നും അതിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് യുഡിഫ് കൗണ്‍സിലര്‍മാര്‍ ചെയര്‍മാന്റെ ചേമ്പറിനുമുന്നല്‍ ധര്‍ണ്ണ നടത്തിയത്.യു.ഡിഫ് കൗണ്‍സിലര്‍മാരായ ബിജു.സി.ബേബി,  ഷാജി ആലിക്കല്‍, ജയ്‌സിംഗ് കൃഷ്ണന്‍, പി.ഐ തോമസ്, ബീനാ ലിബിനി, മിനി മോന്‍സി,മോഹിനി ഷാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996