രണ്ട് ഗ്രാമപഞ്ചായത്തുകളുടെ മുൻ പ്രസിഡണ്ട് വിട വാങ്ങി .

വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം :രണ്ട് ഗ്രാമപഞ്ചായത്തുകളുടെ മുൻ പ്രസിഡണ്ട് വിട വാങ്ങി പെരുവള്ളൂർ പഞ്ചായത്ത് തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലുൾപ്പെട്ട സമയത്ത് പഴയ തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിൻ്റെ ദീർഘകാല പ്രസിഡൻ്റ്, പുതിയ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് നിലവിൽ വന്ന ശേഷം പെരുവള്ളൂരിൻ്റെയും ദീർഘകാലം പ്രസിഡണ്ടായിിരുന്ന ചാത്രത്തൊടി സ്വദേശി കെ കോയക്കുട്ടി ഹാാജിയാണ് ഇന്നലെ വിട വാങ്ങിിയത്.പെരുവള്ളൂർ പഞ്ചായത്തിൻ്റെ പ്രഥമ പ്രസിഡൻറായിരുന്നു. വൈസ് പ്രസിഡൻ്റ് സ്ഥാനവും വഹിച്ചു. തേഞ്ഞിപ്പലത്ത് ഗ്രാമപഞ്ചായത്ത് അംഗം കൂടിയായിരുന്നു. അവിഭക്ത പെരുവളളൂരിൻ്റെ ശില്പിയായിരുന്നു. നിരവധി വികസന പ്രവർത്തനങ്ങങൾക്ക് നേതൃത്വം നൽകി. തേഞ്ഞിപ്പലത്തും കോയക്കുട്ടി ഹാജിയുടെ പേരിൽ അറിയപ്പെടുന്ന നിരവധി വികസനങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ട്.പെരുവള്ളൂരിലെയും തേഞ്ഞിപ്പലത്തെയും പ്രധാനപ്പെട്ട ഗ്രാമീണ റോഡുകളുടെ ശിൽപിയായിരുന്നു. പെരുവള്ളൂർ എന്ന പേര് അറിയപ്പെടുന്നത് തന്നെ കോയക്കുട്ടി ഹാജിയുടെ പേരുമായി ബന്ധപ്പെട്ടാണ്. അത്ര കണ്ട് ആ ഗ്രാമത്തിൻ്റെ നിർമ്മിതിക്കും ഉന്നതിക്കുമായി പ്രവർത്തിച്ചു.മുസ്ലിം ലീഗിൻ്റെ ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ച ഹാജി മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലറാണ്. തിരുരങ്ങാടി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ്, തേഞ്ഞിപ്പലം പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡൻ്റ്, മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു. ചാത്രത്തൊടി എ.കെ എച്ച് എം യു പി സ്കുൾ മാനേജറാണ്.ദീർഘകാലം ചാത്രത്തൊടി മഹല്ല് പ്രസിഡൻ്റായിരുന്നു. ഭാര്യ പരേതയായ വെമ്പാല ഖദിയുമ്മ ഹജ്ജുമ്മ. മക്കൾ :ശാഫി, അൻവർ സാദത്ത് (ഇരുവരും ചാത്രത്തൊടി എ കെ എച്ച് എം സ്കൂൾ അധ്യാപകർ ) നസീന, ഫാതിമ.
മരുമക്കൾ: എം.മമ്മത് അരിമ്പ്ര, പൂവിൽ അബ്ബാസ് പുച്ചോല മാട്, നൂർജഹാൻ, ആതിഖ, സജ്ന, സീനത്ത്.സഹോദരന്മാർ: എംഇഎസ് മുൻ സംസ്ഥാന പ്രസിഡൻറ് ഡോ: കെ.ആലിക്കുട്ടി തിരൂർ, കുരുണിയൻ മുഹമ്മദ് ഹാജി, മൊയ്തീൻ കുട്ടി ഹാജി (മൂന്ന് പേരും പരേതർ)മമ്മീര്യ, ആയിശുമ്മ ,ഫാത്തിമ.
Comments are closed.