മലപ്പുറം ഫുട്ബോൾ താരത്തിൻ്റെ കുടുംബത്തിനും കോവിഡ്

മലപ്പുറം ഫുട്ബോൾ താരത്തിൻ്റെ കുടുംബത്തിനും കോവിഡ്
പ്രമുഖ ഫുട്ബോൾ താരവും മുൻ സന്തോഷ് ട്രോഫി താരവുമായ പരപ്പനങ്ങാടി താനൂർ റോഡിലെ ഇളകത്ത് ഹംസക്കോയ (65) കോവിഡ് ബാധിച്ച് മരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഇന്ന് രാവിലെ മരണം. കഴിഞ്ഞ ആഴ്ച കുടുംബ സഹിതം മുംബെയിൽ നിന്നെത്തിയതായിരുന്നു. ഭാര്യ , മകൻ, മകന്റെ ഭാര്യ, 3 വയസും 3 മാസവും പ്രായമുള്ള 2 പേരക്കുട്ടികൾ എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ മെയ് 21നാണ് ഹംസക്കോയയും കുടുംബവും മുംബൈയിൽ നിന്ന് റോഡ്മാർഗം നാട്ടിലെത്തിയത്. കോവിഡ് ലക്ഷണത്തോടെ എത്തിയ ഇവർ കൊറന്റയിനിൽ ആയിരുന്നു. മെയ് 26നാണ് രോഗം സ്ഥിരീകരിച്ചത്. ഭാര്യക്കും മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.ന്യൂമോണിയയും ഹൃദോഗവും ഇദ്ദേഹത്തിനുണ്ടായിരുന്നു.
ബോംബെയിൽ താമസമാക്കിയിരുന്ന അദ്ദേഹം മോഹൻ ബഗാൻ, മൊഹമ്മദൻസ് തുടങ്ങിയ ക്ലബ്ബ്കളിൽ കളിച്ചിട്ടുണ്ട്. 1975-77 കാലഘട്ടങ്ങളിൽ തിരൂരങ്ങാടി പി എസ് എം എം കോളേജ് വിദ്യാർഥി ആയിരുന്നു. പരപ്പനങ്ങാടിയിലെ യുവ ഫുട്ബോൾ താരങ്ങൾക്കായി ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ഇദ്ദേഹം സംഘടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മകൻ ലിഹാസ് കോയ ഇന്ത്യൻ ഫുട്ബോൾ ടീം ഗോൾ കീപ്പറാണ്. മുൻ റെയിൽസ് വോളിബോൾ താരം ലൈലയാണ് ഭാര്യ.
Comments are closed.