1470-490

താലൂക്ക് സര്‍ക്കാര്‍ ആശുപത്രി കൊറോണ ആശുപത്രിയാക്കി

താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ കൊറോണ ആശുപത്രിയാക്കി.ശനിയാഴ്ച മുതലാണ് കൊറോണ രോഗം സ്ഥിരീകരിച്ചവരെ ചികിത്സിച്ച് തുടങ്ങിയത്. കൊരട്ടി ഗാന്ധി ഗ്രാം ത്വക്ക് രോഗാശുപത്രി തിങ്കളാഴ്ചയോ, ചൊവ്വാഴ്ചയോ തുടങ്ങി കേസുകള്‍ എടുത്ത് തുടങ്ങുമെന്ന് പറയപ്പെടുന്നു.തൃശ്ശൂര്‍ മെഡിക്കല്‍ കോളേജി്ല്‍ ബെഡുകള്‍ പൂര്‍ണ്ണമായത്തിനാല്‍ അവിടെ ചികിത്സി്ക്കുവാന്‍ സൗകര്യമില്ലാത്ത കാരണമാണ് ഇവിടെ രോഗികളെ അഡ്മിറ്റ് ചെയ്തു തുടങ്ങിയത്. എട്ട് പേരെ ഇവിടെ അഡ്മിറ്റ് ചെയ്തു . നീരീക്ഷണത്തില്‍ കിടത്തിയിരുന്ന വാര്‍ഡാണ് കൊറോണ രോഗികളെ ചികിത്സിക്കുവാന്‍ ഉപയോഗിക്കുന്നത്.കൊരട്ടി ഗാന്ധി ഗ്രാം ത്വക്ക് രോഗാശുപത്രിയിലെ പുതിയ ബ്ലോക്കില്‍ കൊറോണ രോഗികളെ ചികിത്സിക്കുവാന്‍ വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായെങ്കിലൂം സ്റ്റാഫിനെ നിയമിച്ചിട്ടില്ല. അടിയന്തിരമായി സ്റ്റാഫുകളെ നിയമിക്കുമെന്നാണ് അറിയുന്നത്. നൂറ് പേര്‍ക്കുള്ള ബെഡ് അടക്കമുള്ള സൗകര്യം അവിടെ ഉണ്ട്. ദിവസം ചെല്ലും തോറും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ് വലിയ പ്രശ്‌നമായിരിക്കുന്നത്. സാധാരണക്കാര്‍ ഏറെ ചികിത്സക്കായി ആശ്രയിച്ചിരുന്ന താലൂക്ക് ആശുപത്രിയില്‍ കൊറോണ രോഗികളെ ചികിത്സിച്ച് തുടങ്ങിയത് മറ്റുള്ള രോഗികള്‍ക്ക് ആശുപത്രിയില്‍ ചികിത്സ തേടുവാന്‍ ഭയമായിരിക്കും.നിയന്ത്രണങ്ങള്‍ പാലിക്കാതെ വരുന്നതാണ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുവാന്‍ കാരണമാക്കുന്നത്. ചാലക്കുടിയില്‍ കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കേണ്ടി വന്നാല്‍ ആശുപത്രി പൂര്‍ണ്ണമായി കൊറോണക്കായി മാറ്റി വെക്കേണ്ടി വരുന്നത് സാധാരണക്കാരെ ഏറെ ബാധിക്കുന്നതാണ്.അതിരപ്പിള്ളി ആദിവാസി കോളനിയിലെ എല്ലാം രോഗികളും ചികിത്സ തേടുന്ന പ്രധാന ചികിത്സ കേന്ദ്രമാണിത്

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069