1470-490

ചെരുപ്പ് ഗോഡൌണിന് തീപ്പിടിച്ചു.

വളാഞ്ചേരി: വളാഞ്ചേരി നഗരത്തിൽ ചെരുപ്പ് ഗോഡൌണിന് തീപ്പിടിച്ചു. ഇന്ന് വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്. പെരിന്തൽമണ്ണ റോഡിൽ ബസ് സ്റ്റാന്റിന് സമീപം പ്രവർത്തിക്കുന്ന ഫാമിലി ഫൂട്വെയറിന്റെ ഗോഡൌണിനാണ് തീപ്പിടിച്ചത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഗോഡൌൺ പ്രവർത്തിക്കുന്നത്. തുടക്കത്തിൽ കറുത്ത പുകമൂടിയ അവസ്ഥയിലായിരുന്നെങ്കിലും ക്രമേണ തീ ആളികത്താൻ തുടങ്ങി. തീപ്പിടിച്ചതോടെ ഇതു വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. തിരൂരിൽ നിന്ന് ഒരു യൂണിറ്റ് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണക്കാൻ ശ്രമമാരംഭിച്ചു.തീ സമീപമുള്ള കടകളിലേക്ക് പടരാതിരിക്കാനുള്ള ശ്രമമാരംഭിച്ചു.ഒന്നാം നിലയിലെ രണ്ട് മുറികളോളം കത്തി നശിച്ചതായി ബന്ധപ്പെട്ടവർ പറഞ്ഞു. വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ നിന്ന് എസ്.ഐ രാജേഷ്, അബ്ദു റഹിമാൻ, ജോൺസൺ, വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് പത്മകുമാർ, കൌൺസിലർ കെ.വി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253