1470-490

കേന്ദ്ര സർക്കാറിൻ്റെ ആത്മ നിർഭർ ഭാരത് പദ്ധതി വഴിമുട്ടി

കോട്ടക്കൽ: കേന്ദ്ര സർക്കാറിൻ്റെ ആത്മ നിർഭർ ഭാരത് പദ്ധതി വഴിമുട്ടി. അതിഥി തൊഴിലാളികൾക്ക് മെയ്, ജൂൺ മാസത്തിൽ അഞ്ച് കിലോ അരി വീതം ലഭിക്കുന്ന പദ്ധതിയാണ് കണക്കുകളുടെ അവ്യക്തതയിൽ പ്രതിസന്ധിയിലായിരിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ പൊതുവിതരണ കേന്ദ്രത്തിൽ നിന്നും അരി ശേഖരിച്ചു വിതരണം ചെയ്യുകയാണ് വേണ്ടത്. എന്നാൽ ഇതുവരെ ഒരോ സ്ഥലത്തും എത്ര അതിഥി തൊഴിലാളികളുണ്ട് എന്ന കണക്ക് ലേബർ ഓഫീസിൽ നിന്നും എത്തിയിട്ടില്ല. തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതിനു ശേഷമുള്ള കൃത്യമായ കണക്കുകളാണ് ഇതുവരെ ലഭിക്കാത്തത്.മെയ് 28 നു ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവിൽ നാട്ടിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികളെ ലിസ്റ്റിൽ നിന്നും ഒഴിവാക്കി പുതുക്കിയ കണക്കു പുറപ്പെടുവിക്കണ ലേബർ ഓഫീസർമാർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ പഴയ കണക്കു തന്നെയാണ് ലേബർ ഓഫീസിൽ നിന്നും പഞ്ചായത്ത് , നഗരസഭകൾക്ക് നൽകിട്ടുള്ളതെന്നാണ് ആക്ഷേപം. ജൂൺ രണ്ടു വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ നിന്നും 22 617 തൊഴിലാളികൾ സ്വന്തം ദേശത്തേക്ക് മടങ്ങിട്ടുണ്ട്. ലേബർ ഓഫീസിൽ നിന്നും കൃത്യമായ കണക്കു കിട്ടാത്തതിൻ്റെ പേരിൽ ഇതുവരെ പഞ്ചായ നഗരസഭ അതികൃതർ അരി ശേഖരിക്കുകയോ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ല.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069