1470-490

ബസ് സര്‍വീസ് നിര്‍ത്തിവെച്ചു.

കുന്നംകുളം. സര്‍വീസ് നഷ്ടം,  ബസ്  സര്‍വീസ് നിര്‍ത്തിവെച്ചു.നിലവില്‍ കനത്ത നഷ്ട്ടത്തില്‍ സര്‍വീസ് നടത്തുന്ന മേഖലയിലെ പ്രൈവറ്റ് ബസുകള്‍ ബസ് ചാര്‍ജ്  വര്‍ദ്ധിപ്പിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ചേര്‍ന്ന കോര്‍ഡിനേഷന്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനം. മംഗളം ബസ്റ്റാന്‍ഡില്‍ ഇപ്പോള്‍ വിവിധ യൂണിറ്റുകളുടെ 10 ബസുകള്‍ മാത്രമാണ്  സര്‍വീസ് നടത്തുന്നത്.ആര്യ യൂണിറ്റ് 5 ഉം  ഫ്രണ്ട്സ് 2 ഉം ,ജോണി 3 ഉം ആണ് ചാവക്കാട്, തൃശ്ശൂര്‍, ആല്‍ത്തറ, പഴഞ്ഞി, കാട്ടാകാമ്പാല്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്നത്. വടക്കാഞ്ചേരി റൂട്ടില്‍ ബസുകള്‍ നിരത്തിലിറങ്ങിയില്ല.കോവിഡ് 19 ന്റെ വ്യാപന സാഹചര്യത്തില്‍ സര്‍വ്വീസ് നിര്‍ത്തിവെച്ച് രണ്ടു മാസങ്ങള്‍ക്ക് ശേഷം സര്‍ക്കാരിന്റെ ലോക്ക് ഡൗണ്‍ ഇളവ് പ്രകാരം സര്‍ക്കാരിന്റെ വിവിധ നിബന്ധനകളോടെ സര്‍വ്വീസ് പുനരാരംഭിച്ചിതായിരുന്നു. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യങ്ങള്‍ പിന്‍വലിച്ചതും, യാത്രക്കാര്‍ ഇല്ലാത്തതിനാലും കനത്ത നഷ്ട്ടമാണ് ബസ് ഉടമകള്‍ വഹിക്കുന്നത്. 

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253