1470-490

ഹംസക്കോയ ; കാൽപ്പന്തിനെ ഹൃദയത്തിൽ സൂക്ഷിച്ച കളിക്കാരൻ

ഹമീദ് പരപ്പനങ്ങാടി

പരപ്പനങ്ങാടിക്കാരുടെ ഹംസ കോയ ഫുട്ബോൾ രക്തത്തിൽ അലിഞ്ഞ് ചേർന്ന താരം

പരപ്പനങ്ങാടി: ഫുട്ബോൾ രക്തത്തിലും, ജീവിതത്തിലും അലിഞ്ഞ് ചേർന്ന വ്യക്തിയായിരുന്നു പരപ്പനങ്ങാടിക്കാരുടെ പ്രിയപ്പെട്ട ഹംസക്കോയയെന്ന ഫുബോൾ താരം.

കോവിഡ് ബാധിതനായി ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപെട്ട ഇളയിടത്ത് ഹംസക്കോയക്ക് ഫുട്ബോൾ എന്നാൽ വെറും പന്ത് കളി മാത്രമായിരുന്നില്ല ജീവിതം കൂടിയായിരുന്നു.

പരപ്പനങ്ങാടിയിൽ ബി.ഇ.എം.ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ കളിച്ച് തുടങ്ങിയ അദ്ധേഹം രാജ്യം അറിയപ്പെടുന്ന താരമായി ഉയരുകയായിരുന്നു.

1970 കളുടെ കാലത്ത് സ്ക്കൂൾ തല ഫുട്ബോൾ മത്സരത്തിൽ മൂന്ന് തവണ നിരന്തരം ചാമ്പ്യൻമാരാകാൻ ബി.ഇ.എം ഹൈസ്ക്കൂളിനെ പ്രാപ്തരാക്കിയതും, 1971,72,73 കാലത്ത് തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിനെ യൂണിവേഴ്സിറ്റി ഫുട്ബോൾ ചാമ്പ്യൻമാരാക്കിയതും ഹംസക്കോയയെന്ന താരത്തിൻ്റെ ബൂട്ടിൽ നിന്നാണ്. മാത്രമല്ല ലോംങ്ങ് ജെംമ്പിൽ സ്റ്റേറ്റ് ചാമ്പ്യൻ കൂടിയായിരുന്നു കോയ.

ഇദ്ധേഹത്തിൻ്റെ കളി യിലെകഴിവ് കണ്ടത്തുന്നത് യൂണിവേഴ്സിറ്റി കോച്ചായിരുന്ന ഉസ്മാൻ കോയയായിരുന്നു.
പിന്നീടങ്ങോട്ട് ഈ താരത്തിൻ്റ വളർച്ചയായിരുന്നു.

സ്പ്പോർട്സ് കോട്ടയിൽ റെയിൽവെയിൽ ജോലി ലഭിച്ച ഹംസക്കോയ സതൺ റെയിൽവെ ടീമിൽ 5 കൊല്ലം കളിച്ചു. പിന്നീട് യൂണിയൻ ബാങ്കിൻ്റെ ബൂട്ടണിഞ്ഞ കോയ 2 തവണ മഹാരാഷ്ട്രക്ക് വേണ്ടി സന്തോഷ് ട്രോഫി മത്സരത്തിൽ 2 പ്രാവശ്യം കളിച്ചതോടെ അറിയപ്പെടുന്ന താരമായി മാറി.

മൊഹമ്മദൻസ്, മോഹൻ ബഗാൻ, ടാറ്റാസ്, ഓർക്കേമിൾ സ, വെസ്റ്റ് ബംഗാൾ ടീം മുകളിലും ജഴ്സി അണിഞ്ഞു. അക്കാലത്ത് നെഹുറു ട്രോഫിക്ക് വേണ്ടിയുള്ള ഇന്ത്യൻ ടീമിൽ തിരഞ്ഞെടുത്തങ്കിലും ഗാലറിയിലിരിക്കാൻ മാത്രമാണ് വിധിച്ചത്.

ഹംസക്കോയയുടെ ജീവിതം മാത്രമായിരുന്നില്ല പന്ത് മായി ഉരുണ്ടത് ഭാര്യ ലൈല ഇന്ത്യൻ നാഷ്ണൽ വോൾബോൾ താരം കൂടിയായിരുന്നെങ്കിൽ മകൻലി ഹാസ് കോയ ഇന്ത്യൻ ജൂനിയർ ടീംമിൻ്റെ ഗോൾ കീപ്പർ കൂടിയാണ്.
ഫുട്ബോൾ ലഹരിയിൽ അമർന്ന ഒരു കുടുംബത്തിൻ്റെ നെടു തൂണാണ് ഇന്ന് പൊലിഞ്ഞത്.

കോവിഡ് 19 എന്ന മഹാ രോഗത്തിൻ്റെ ഗ്രൗണ്ടിൽ നിരവധി പരീക്ഷണങ്ങളെ അതിജയിച്ച പരപ്പനങ്ങാടിക്കാരുടെ താരം കോവിഡിനോട് പിടിച്ച് നിൽക്കാൻ കഴിയാതെ തളർന്ന് വീഴുകയായിരുന്നു.

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

മെയ് 21-ന് കുടുംബത്തോടൊപ്പം മഹാരാഷ്ട്രയിൽ നിന്ന് തിരിച്ചെത്തിയതാണ് ഹംസക്കോയ. ഭാര്യക്കും മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.

ന്യൂമോണിയ ബാധിതനായിരുന്ന ഹംസോക്കോയക്ക് പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു. പ്ലാസ്മ തെറാപ്പി ചികിത്സ നൽകിയ ശേഷം കേരളത്തിൽ മരിക്കുന്ന ആദ്യ വ്യക്തിയാണ് ഹംസക്കോയ.

ഇന്നലെ ഉച്ചയോടു കൂടിയാണ് ഹംസക്കോയ ഗുരതരാവസ്ഥയിലായത്. തുടർന്നാണ് മെഡിക്കൽ ബോർഡിന്റെ അനുമതിയോടുകൂടി പ്ലാസ്മ തെറാപ്പി നടത്തിയത്. കോവിഡിൽ നിന്ന് മുക്തരായ തിരൂർ, പയ്യനാട് സ്വദേശികളുടെ പ്ലാസ്മയാണ് ഹംസക്കോയയുടെ ചികിത്സക്കായി നൽകിയത്.

ഹംസക്കോയയുടെ മരുമകൾക്കും മൂന്ന് മാസവും മൂന്ന് വയസും പ്രായമുള്ള രണ്ടു ചെറുമക്കൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ കാര്യത്തിൽ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു
.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996