1470-490

പഠനോപകരണങ്ങൾ വിതരണം ചെയ്ത് ബിജെപി

സ്കൂൾ കുട്ടികൾക്ക് ഓൺലൈൻ  പഠനം ആരംഭിച്ചിരിക്കെ പഠനോപകരണങ്ങൾ വിതരണം ചെയ്ത്   ബിജെപി ചൂണ്ടൽ പഞ്ചായത്ത് കമ്മിറ്റി.പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ബി ജെ പി. സംസ്ഥാന വൈസ് പ്രസിഡൻറ് എ.എൻ. രാധാകൃഷ്ണൻ  നിർവഹിച്ചു.ബിജെപി ചൂണ്ടൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് മനീഷ് മണലി അധ്യക്ഷനായി. മണലൂർ മണ്ഡലം പ്രസിഡണ്ട് സുധീഷ് മേനോത്ത് പറമ്പിൽ മുഖ്യാതിഥിയായി.  പഞ്ചായത്ത് കമ്മിറ്റി  ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് രഞ്ജിത്ത് വൈസ് പ്രസിഡൻറ് സുനിൽ പാറന്നൂർ, സെക്രട്ടറിമാരായ രതീഷ് മഴുവഞ്ചേരി, നഗിഷ് വെട്ടുകാട്, നിയോജക മണ്ഡലം കമ്മിറ്റി ട്രഷറർ അരവിന്ദാക്ഷൻ പാറന്നൂർ യുവമോർച്ച നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഖിൽ ആനന്ദൻ, പട്ടികജാതി മോർച്ച മണ്ഡലം വൈസ് പ്രസിഡൻറ് അനിൽ മഴുവഞ്ചേരി, പട്ടികജാതി മോർച്ച ചൂണ്ടൽ പഞ്ചായത്ത് പ്രസിഡൻറ് വി.കെ.മനോജ്, കർഷകമോർച്ച ചൂണ്ടൽ പഞ്ചായത്ത് പ്രസിഡൻറ് ശിവപ്രകാശ് കുന്നത്ത് തുടങ്ങിയവർ പഠനോപകരണ വിതരണ ചടങ്ങിൽ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996