1470-490

മണിയൂരിലെ ബിനീഷിന്റെ മരണം സമഗ്രാന്വേഷണം വേണം

പാറക്കൽ അബ്ദുള്ള എം.എൽ.എ പരേതന്റെ വീട് സന്ദർശിച്ചപ്പോൾ

മണിയൂരിലെ ബിനീഷിന്റെ മരണം സമഗ്രാന്വേഷണം വേണം: പാറക്കൽ അബ്ദുള്ള എംഎൽഎ

മണിയൂർ പഞ്ചായത്തിലെ മുടപ്പിലാവിൽ മാരാം മoത്തിൽ ബിനീഷിന്റെ ആത്മഹത്യക്ക് പര പ്രേരണയുണ്ടായോ എന്ന കാര്യം സമഗ്രമായ അന്വേഷണം നടത്തി പുറത്ത് കൊണ്ട് വരണമെന്ന് പാറക്കൽ അബ്ദുള്ള എംഎൽഎ.

ചെന്നെയിൽ ചായക്കച്ചവടം നടത്തുന്ന ബിനീഷ് ജൂൺ 2 ന് നാട്ടിൽ വരാൻ പാസ് വാങ്ങിയതാണ്. ക്വാറന്റയിൻ സൗകര്യത്തിന് ഭാര്യയും അമ്മയും വീട് മാറിത്താമസിക്കാൻ ഒരുങ്ങിയതുമാണ്. എന്നാൽ പ്രദേശത്തുള്ള ചിലരുടെ ഫോൺ കാളുകൾ ബിനീഷിന്റെ വരവ് മുടക്കിയെന്നാണ് മനസ്സിലാക്കുന്നത്.ഇതിൽ മനംനൊന്തായിരിക്കാം ആത്മഹത്യ. അതല്ലാതെ മറ്റ് ബുദ്ധിമുട്ടുകൾ യാതൊന്നുമില്ലെന്നാണ് അന്വേഷണത്തിൽ അറിവായത്
ബിനീഷിന്റെ ആത്മഹത്യാ കുറിപ്പും വാട്സ് ആപ് സന്ദേശങ്ങളും ഫോൺ കാൾ ഡീറ്റെയിൽസും പരിശോധിച്ചാൽ യഥാർത്ഥ വസ്തുതകൾ വ്യക്തമാകും

ബിനീഷിന്റെ മരണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരാൻ പ്രത്യേക പോലീസ് സംഘം രൂപീകരിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും മുഖ്യമന്ത്രി ഡിജിപി എന്നിവർക്ക് നൽകിയ നിവേദനത്തിൽ എം എൽ എ ആവശ്യപ്പെട്ടു. യു ഡി എഫ് നേതാക്കൾക്കൊപ്പം പരേതന്റെ വീട് സന്ദർശിച്ച എംഎൽഎ അടിയന്തിര നിവേദനത്തിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996