1470-490

കൊടുവള്ളിയിൽ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദേശം

കൊടുവളളി | :- കോവിഡ് 19 കോറോണാ രോഗ വ്യാപന പാശ്ചാലത്തിൽ കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം . വാവാട് സ്വദേശിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കൊടുവള്ളി നഗരസഭ പരിധിയിൽ കോവിഡ് പോസിറ്റീവായവരുടെ എണ്ണം 4 ആയി.29ാം ഡിവിഷനിൽ മൂന്ന് പേർക്ക് നേരത്തെ പോസിറ്റീവായിരുന്നു.

കോറോണ രോഗവ്യാപന സാചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. അത്യാവശ്യകാര്യങ്ങൾകല്ലാതെ ജനങ്ങൾ വീട് വിട്ട് പുറത്തിറങ്ങരുത്
പുറത്തിറങ്ങുന്നവർ മാസ്ക്,ഗ്ലൗസ് എന്നിവ ധരിച്ച് മുൻകരുതലുകൾ സ്വീകരിക്കുക, ജനങ്ങൾ കൂട്ടം കൂടി നിൻക്കാതിരിക്കൂക. ആവശ്യങ്ങൾ പൂർത്തികരിച്ചു കഴിഞ്ഞാൻ വിടുകളിലേക്ക് തിരിച്ചു പോവുക. വൃത്തി ശുചിത്വവും, പരിസര ശുചിത്വവും ഉറപ്പാക്കുക. ഹസ്ത ദാനം ഒഴിവാക്കുക. കൃത്യ മായ സാമൂഹിക അകലം പാലിക്കുക. കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കി സൂക്ഷിക്കുക എന്നീ നിർദേശങ്ങളും പൊതു സ്ഥലങ്ങളിൽ തുപ്പുന്നത് ശിക്ഷാർഹമായ കുററമാണന്നും, പ്രായമാവരും, കുട്ടികളും അനാവശ്യമായി പുറത്തികരുതെന്നും, പനി,ചുമ,ശ്വാസതടസം എന്നിവയുള്ളവർ മറ്റുള്ളവരുമായി ഇടപെടുന്നത് ഒഴിവാകി ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പിന്റെ മുന്നറിപ്പ് നൽകി

ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ ജനങ്ങൾ കൃത്യമായും കണിശമായും പാലിക്കണമെന്നും
അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവർകെതിരെ പോലിസ് ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും മുന്നറിപ്പിൽ പറയുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253