1470-490

ഇടവിള കൃഷി കിറ്റുകൾ നൽകുന്നു.

ബാലുശ്ശേരി:- സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് കർഷകർക്ക്‌ ഇടവിളകൃഷി കിറ്റുകൾ നൽകുന്നു. ജനകീയാസൂത്രണം ഫണ്ട് ഉപയോഗപ്പെടുത്തി ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്താൻ ചേന, ചേമ്പ് ,ചെറുചേമ്പ്, വാഴക്കന്നുകൾ കപ്പത്തണ്ട്‌ എന്നിവ അടങ്ങിയ 1390 കിറ്റുകളാണ് വിതരണം ചെയ്യുന്നത്. വിതരണ ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് നിർവഹിച്ചു.
വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാൻ പെരിങ്ങിനി മാധവൻ അധ്യക്ഷത വഹിച്ചു. കൃഷിഓഫീസർ പി. വിദ്യ പദ്ധതി വിശദീകരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ഡി.ബി. സബിത ,
കെ. കെ പരീദ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.