1470-490

മൊത്ത മത്സ്യ മാർക്കറ്റിനെതിരെയുള്ള പ്രചരണം അടിസ്ഥാനരഹിതം

മൊത്തമത്സ്യ മാർക്കറ്റിനെതിരെയുള്ള പ്രചരണം അടിസ്ഥാനരഹിതം-ആൾ കേരള ഫിഷ് മർച്ചൻ്റ്സ് കമ്മിഷൻ അസോസിയേഷൻ
തലശേരി: കോവിഡ് 19 മാ യി ബന്ധപ്പെട്ട് തലശേരി മൊത്ത മത്സ്യ മാർക്കറ്റിനെതിരെ നടക്കുന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് എ.കെ.എഫ്.എം.സി.എ. തലശേരി യൂനിറ്റ് പ്രസിഡൻ്റ് എം.കെ.ഉസ്മാനും ജനറൽ സിക്രട്ടറി കെ .ഹക്കീം പത്രക്കുറിപ്പിൽ അ റിയിച്ചു.മാർക്കറ്റിൻ്റെ പ്രവർത്തനത്തിന്കേന്ദ്ര, സംസ്ഥാന സർക്കാർ നിർദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളും ജാഗ്രത നിർദ്ദേശവും പാലിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശപ്രകാരംമാർക്കറ്റുമായി ബന്ധെപ്പെട്ട് എല്ലാവരെയും കോവിഡ് ടെസ്റ്റിനു വിധേയമാക്കിയിരുന്നു .അതിൽ ഒരാൾ പോലും കോവിഡ് പോസിറ്റിവ് ആയിരുന്നില്ല, പോസിറ്റീവായ രണ്ട് പേരും ധർമ്മടത്തുള്ള മത്സ്യ കച്ചവടക്കാരനുമായി നേരത്തെ ഇടപഴകിയവർക്കായിരുന്നു. അത് കൊണ്ട് തന്നെ മത്സ്യ മാർക്കറ്റിനെതിരെ നടക്കുന്ന കുപ്രചരണങ്ങൾ ആവസാനിപ്പിച്ച് മത്സ്യ മാർക്കറ്റിനെസാധാരണ നിലയിലേക്ക് കൊണ്ട് വരാനുള്ള നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്ന് ഇരുവരും അഭ്യർത്ഥിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253