തൂമ്പയെടുത്ത് കാർഷികരംഗത്ത് യൂത്ത് ലീഗ്

വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം: ലോക് ഡൗണിനെ തുടർന്നുള്ള വിശ്രമവേളകൾ കാർഷിക രംഗത്ത് ചിലവഴിച്ച് യൂത്ത് ലീഗ് പ്രവർത്തകർ മാതൃകയായി. പള്ളിക്കൽ പഞ്ചായത്ത് ആണൂരിലെ മുസ്ലിം ലീഗ് യൂത്ത് ലീഗ് പ്രവർത്തക രാണ് തൂമ്പയെടുത്ത്.കാർഷിക വേല യ്ക്കിറങ്ങിയത് ജനശ്രദ്ധനേടി.
പള്ളിക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറിയി കെ.പി മുസ്തഫ തങ്ങൾ ഉദ്ഘാടനം ചെയ്തു.
പരേതനായ കാരിയോട് മൂസക്കോയയുടെ ആണൂരിൽ ഉള്ള കുടുംബ സ്ഥലത്താണ് കൃഷിക്ക് തുടക്കം കുറിച്ചത്.
മുൻ കൃഷിക്കാരനായ ടി.സി അഹമ്മദിന്റെ മേൽനോട്ടത്തിലാണ് കൃഷി ഇറക്കിയത്.പരീക്ഷണം എന്ന നിലയിൽ ആദ്യം പൂള യാണ് കൃഷി ചെയ്യുന്നത്.സി.കെ അബ്ബാസ്,ടി.സി ഫൈസൽ,ജുനൈസ്,റാഫി,സി.കെ മുസ്തഫ,പ്രേമൻ,ഉമ്മർകോയ,ലത്തീഫ്,അഫ്സൽ,സി.കെ മുനീർ,
റഫീഖ്,കെ.മുജീബ് നേതൃത്വം നൽകി.
Comments are closed.