1470-490

യൂത്ത് കോൺഗ്രസ്സ്: തെളിനീരും തണലും പദ്ധതിക്ക് തുടക്കമായി

കുറ്റ്യാടി: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ നടത്തുന്ന പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന തെളിനീരും തണലും പദ്ധതിക്ക് നാദാപുരം നിയോജക മണ്ഡലത്തിലെ.കായക്കൊടി പഞ്ചായത്ത് മുട്ട് നട ചെറു തൃകോവിൽ കുളം ശുചീകണം നടത്തി കെ.പി.സി.സി.ജന: സിക്രട്ടറി അഡ്വ: കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. യുത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് പ്രിൻസ് ആൻറണി അദ്ധ്യക്ഷത വഹിച്ചു.കോരങ്കോട്ട് മൊയ്തു, പി.പി.മൊയ്തു.ഒ.പി മനോജ്, കെ.പി. ബിജു, ജയേഷ് വാണിമേൽ, എൻ.കെ.ഫിർദൗസ്, സി.കെ കരുണാകരൻ, യു.വി ബിന്ദു, കെ.പി.ശ്രീനിജ, റോണി മാത്യു.രഘുനാഥ്.കെ.പി.എന്നിവർ സംസാരിച്ചു.
പടം.. അഡ്വ: കെ.പി.പ്രവീൺ കുമാർ ചെറുകോവിൽ കുളം ശുചീകരിച്ച് ഉദ്ഘാടനം ചെയ്യുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069