1470-490

യൂത്ത് കോൺഗ്രസ്സ്: വൃക്ഷ തൈ നടീൽ നടന്നു.

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം  യൂത്ത് കോൺഗ്രസ്സ് കണ്ടാണശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ വൃക്ഷ തൈ നടീൽ നടന്നു. നമ്പഴിക്കാട് സെന്ററിൽ നടന്ന  ചടങ്ങ്  യൂത്ത് കോൺഗ്രസ്സ് തൃശ്ശൂർ ജില്ല  ജനറൽ സെക്രട്ടറി അഡ്വ: എൻ.ജെ.ജിഷ  ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അഖിൽ അറങ്ങാശ്ശേരി അധ്യക്ഷനായി.കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്  എൻ എ നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം അഡ്വ: പി.വി. നിവാസ് ,ബാങ്ക് ഡയറക്ടർ സലീം, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അനിത ശിവാനന്ദൻ,മുൻ പഞ്ചായത്ത് പ്രസിഡണ്ട് റൂബിഫ്രാൻസിസ്, കെ.എസ്.യു. മണ്ഡലം പ്രസിഡണ്ട് ഷെൽബിൻ എന്നിവർ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996