1470-490

ഇലക്ട്രിക്കൽ   ഇൻസ്പെക്ടറേറ്റിലെ നല്ല ഉദ്യോഗസ്ഥരെയും തിരിച്ചറിയണം

ടി പി ഷൈജു തിരൂർ

9539009028

മറ്റേതൊരു ഡിപ്പാർട്ട്മെൻറുകളെയും പോലെ ആദർശനിഷ്ഠയോടെ തൊഴിലെടുക്കുന്ന നിരവധി ഉദ്യോഗസ്ഥരുണ്ട്  ഇലക്ട്രിക്കൽ   ഇൻസ്പെക്ടറേറ്റിൽ ‘ എന്നാൽ അഴിമതിക്കാരുടെ അഴിഞ്ഞാട്ടം കൊണ്ട്  ഇവരുടെ മികച്ച  സേവനം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുകയാണ്. കൈക്കൂലി വാങ്ങാത്തതിൻ്റെ പേരിൽ ഒറ്റപ്പെട്ടു പോകുന്ന ഉദ്യോഗസ്ഥരുമുണ്ട്. കൈക്കൂലി കൊടുത്താൽ തന്നെ തനിക്ക് സർക്കാർ ശമ്പളം തരുന്നുണ്ടെന്ന് പറഞ്ഞ് നിരസിക്കുന്നവരുമുണ്ട്

അവനവന്റെ മേശ പുറത്ത്‌ വരുന്ന ഫയലുകൾ സമയം ഉണ്ടെങ്കിൽ അന്നന്ന് പരിശോധിക്കുകയും അപേക്ഷയിലോ, ഡ്രോയിങ്‌സിലോ തെറ്റുകളുണ്ടെങ്കിൽ അപേക്ഷകനെ വിളിച്ച് വരുത്തി തെറ്റുകൾ തിരുത്തി അനുമതിനൽകുന്നതിനായി മേൽ ഓഫീസർമാർക്ക് ഫയൽ വിടുന്ന നല്ലവരായ ഓഫീസർമാരുണ്ട്. ആയതിന് പണമോ  പാരിതോഷികമോ കൊടുത്തതാലും സ്നേഹത്തോടെ നിരസിക്കുന്നവരുണ്ടെന്ന് അനുഭവസ്ഥരിൽ ചിലർ മെഡ്ലിങ്ങ് മീഡിയയോട് പറഞ്ഞു
എന്നാൽ കൊടുത്താൽ മാത്രം വാങ്ങുന്നവരുമുണ്ട്.  പണം കിട്ടിയില്ലെങ്കിൽ ഇത്തരക്കാർ ചോദിച്ച് വാങ്ങി അപേക്ഷ കരെ ബുദ്ധിമുട്ടിക്കാറുമില്ല
ഇനി വേറൊരു വിഭാഗമുണ്ട്:
പണമോ പാരിതോഷികമോ വാങ്ങില്ല, എന്നാൽ ആർക്കും ഒരുതരത്തിലുള്ള ഉപകാരവും ചെയ്യുകയുമില്ല, ശരിയോ, തെറ്റോ എന്നു നോക്കാതെ തോന്നിയ പോലെ എന്തെങ്കിലും ഫയലുകളിൽ എഴുതി ഫയൽ വിടുന്ന ഒരു തരം ഉദ്യോഗസ്ഥരും ഉണ്ട്. അതുമൂലം അനുമതി കിട്ടാതെ അപേക്ഷകൻ EI ഓഫീസിൽ കയറി ഇറങ്ങി നടക്കേണ്ടി വരുന്നുണ്ട്.
അപേക്ഷയോ, ഡ്രോയിങ്ങ്സുകളോ EI ഓഫീസിൽ സമർപ്പിച്ചാൽ  തൊട്ടടുത്ത ദിവസ്സം തന്നെ  അപേക്ഷ,  ഡ്രോയിങ്‌സ് പരിശോധിച്ച് അപ്പ്രൂവൽ നൽകുന്ന നല്ലയതായ ഓഫീസർമാർ പല ജില്ലാ EI ഓഫീസുകളിലും ഉണ്ടെന്ന് അനുഭവസ്ഥർ പറയുന്നു
അപേക്ഷകൻ അനുമതിക്കായി അന്വേഷിച്ചു വരുന്ന സമയത്ത്  അതാത് സെക്ഷൻ ക്ലർക്ക് / AEI / DEI എന്നിവർ ഓഫീസിലില്ലെങ്കിൽ മേലാഫീസർ  അപേക്ഷകന്റെ  ഫയൽ അന്വേഷിച്ച് കണ്ടെടുത്ത് അത് പരിശോധന ചെയ്ത് തെറ്റുകളില്ലെങ്കിൽ അപ്പോൾ തന്നെ അനുമതി നൽകുന്ന മാതൃകപ്രവർത്തനം നടത്തുന്ന ഓഫീസർ മാരും ജില്ലാ ഓഫീസുകളിൽ ജോലി ചെയ്യുന്നുണ്ട്.
ഇൻസ്പെക്ഷന് ചെല്ലുമ്പോൾ ചെറിയ തെറ്റുകൾ കണ്ടാൽ സ്പോട്ടിൽ തന്നെ അത് ശരിയാക്കുവാൻ നിർദ്ദേശിക്കുകയും, അതു ശരിയാക്കി എന്നു കണ്ടാൽ അന്നുതന്നെയോ, അല്ലെങ്കിൽ തൊട്ട ടുത്ത ദിവസം തന്നെ അനുമതിനൽകുകയും അപേക്ഷകനെ ബുദ്ധിമുട്ടിക്കാതെ തൃപ്‌തിപ്പെടുത്തതുകയും ചെയ്യുന്ന നല്ലവരായ ഓഫീസർ മാരും പല ജില്ലാ ഓഫീസുകളിലും ജോലി ചെയ്യുന്നുണ്ട്.

കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥർ:-

ഏതു ഫയലുകൾ വന്നാലും അപേക്ഷകൻ / കോണ്ട്രാക്ടർ എന്നിവരിൽ ആരെങ്കിലും വരുന്നതുവരെ ഫയൽ പൂഴ്ത്തി വെക്കും, പണവുമായി അപേക്ഷകൻ/ കോണ്ട്രാക്ടർ  അന്വേഷിച്ചു വന്നില്ലെങ്കിൽ നിയമങ്ങളിൽ ഇല്ലാത്ത ഡിഫക്ടുകൾ എഴുതി അപ്പ്രൂവൽ  നൽകുവാൻ സാധിക്കാത്ത രീതിയിൽ ഫയലിൽ എഴുതി നിറക്കും.
മുൻപ് പണം നൽകിയിരുന്നെങ്കിലോ ഒരു തരത്തിലുമുള്ള  ഡിഫക്ടുകൾ എഴുതുകയില്ലായിരുന്നു, മാത്രവുമല്ല അപ്പ്രൂവൽ  ശരിയായി എന്ന് അപേക്ഷകനെ വിളിച്ചറിയിക്കുകയും ചെയ്യുമായിരുന്നു.

ചില കാര്യങ്ങൾ ഉറപ്പു വരുത്തണം

EI ഓഫീസിൽ  പുതുതായി ജോലിയിൽ പ്രവേശിക്കുന്ന ക്ലാർക്ക്, SA, AEI എന്നീ  ഉദ്യോഗസ്ഥരെ പ്രൊബേഷൻ പിരീഡിൽ ഫയലുകൾ എങ്ങിനെ നോക്കി സ്ക്രൂട്ടിണി ചെയ്യണമെന കാര്യത്തിൽ പരിശീലനം നൽകണം’ നിയമങ്ങൾ കൃത്യമായി പഠിക്കുന്നുണ്ടോ എന്നതും ഉറപ്പാക്കണം’ ഒപ്പം ഓഫീസിൽ വരുന്നവരോട് എങ്ങിനെ പെരുമാറണം എന്നതിനെ കുറിച്ചും പഠിപ്പിക്കണം. ഇതു സംബന്ധിച്ചൊന്നും ധാരണ കൊടുക്കാതെ ജോയിൻ ചെയ്ത ഉടനെ തന്നെ മേലുദ്യോഗസ്ഥൻ മാരുടെ കൂടെ SA, AEI പോലുള്ളവരെ  ഇൻസ്പെക്ഷന് കൊണ്ടുപോകുകയും, അവിടുന്ന് തന്നെ കൈക്കൂലി  വാങ്ങി ശീലിക്കുകയാണിവർ.
അഴിമതിക്കാർ ശ്രദ്ധിക്കേണ്ടത് ഒരു കാര്യമാണ് നിങ്ങൾക്കെതിരെ ഉന്നയിക്കുന്ന എല്ലാ കാര്യങ്ങളും നല്ല ഉദ്യോഗസ്ഥർക്കുള്ള അവാർഡുകളാണ്

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206