1470-490

പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ നടൽ ചാലഞ്ച്

എരവന്നൂർ എ യു പി സ്കൂളിലെ പരിസ്ഥിതി ദിനാചരണം വാർഡ് മെമ്പർ പി ശ്രീധരൻ ഉൽഘാടനം ചെയ്യുന്നു ,

പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ നടൽ ചാലഞ്ചുമായി എരവന്നൂർ എ.യു.പി സ്കൂൾ :-

നരിക്കുനി: – ‘എരവന്നൂർ എ യു പി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഒരു കുട്ടിയുടെവീട്ടിൽ 5 വൃക്ഷതൈ എന്ന ചാലഞ്ചിലൂടെ ഒരു ദിവസം കൊണ്ട് രണ്ടായിരത്തിലധികം വൃക്ഷതൈ നട്ടു , ലോക്ക് ഡൗൺ കാലത്തും വ്യത്യസ്തമായ പ്രവർത്തനം കൊണ്ട് പരിസ്ഥിതി സംരക്ഷണത്തിൻ്റെ വേറിട്ട മാതൃകയായി മാറി, ചാലഞ്ചിൻ്റെ ഉദ്ഘാടനം സ്കൂൾ മുറ്റത്ത് പ്ലാവിൽതൈ നട്ട് കൊണ്ട് മടവൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ പി ശ്രീധരൻ നിർവ്വഹിച്ചു ,പി.ടി.എ പ്രസിഡൻ്റ് സലാം അധ്യക്ഷത വഹിച്ചു, ഓൺലൈൻ വഴി പരിപാടികൾ കണ്ട കുട്ടികളും, അധ്യാപകരും,അവരുടെ വീട്ടുമുറ്റത്തും, തോട്ടത്തിലുമായി രണ്ടായിരത്തോളം വൃക്ഷത്തൈകൾ നട്ടു, ക്യാമ്പയിൻ്റെ ഭാഗമായി പരിസ്ഥിതി ദിന ഓൺലൈൻ ക്വിസ് മത്സരവും, പോസ്റ്റർ നിർമ്മാണ മത്സരവും നടക്കും ,

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253