1470-490

യാത്രക്കാർക്ക് ഭീഷണിയായ ഉണക്ക് മരം മുറിച്ചു മാറ്റി.

നാട്ടുകാരും ദുരന്തനിവാരണ സേന പ്രവർത്തകരും മരംമുറിച്ചു മാറ്റുന്നു.

കുറ്റ്യാടി: വയനാട് റോഡിൽ ഓത്തിയോട് പാലത്തിനടുത്ത് വാഹനയാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയായ ഉണങ്ങിയ വൻമരം നാട്ടുകാരുടെ സഹായത്തോടുകൂടി കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകർ മുറിച്ചുമാറ്റി.ദിവസേന നൂറ് കണക്കിന്ന് വാഹനങ്ങൾ കടന്നു പോകുന്ന അന്തർ സംസ്ഥാന പാതയാണിത്. കഴിഞ്ഞ പ്രളയകാലത്ത് റോഡ് പൂർണ്ണമായും വെള്ളത്തിനടിയിലായിരുന്നു.
പരിസരത്ത് ആരാധനാലയവും നൂറ് കണക്കിന്ന് വിദ്യാർത്ഥികൾ എത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069