1470-490

സംസ്ഥാനത്ത് ഇന്ന് 111 പേർക്ക് കോവിഡ് 19 സ്ഥീകരിച്ചു

തിരുവനന്തപുരം.സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതില്‍ 50 പേര്‍ വിദേശത്തുനിന്ന് വന്നവരും,48 പേർ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പത്തുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. 22 പേര്‍ രോഗമുക്തരായി. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നക്കത്തിലേക്ക് കടന്ന ദിവസമാണ് ഇന്നെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം 5, കൊല്ലം 2, പത്തനംതിട്ട 11, ആലപ്പുഴ 5, കോട്ടയം 1, ഇടുക്കി 3, എറണാകുളം 10, തൃശൂർ 8, പാലക്കാട് 40, മലപ്പുറം 18, വയനാട് 3, കോഴിക്കോട് 4, കാസർകോട് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോസിറ്റീവ് കേസുകള്‍.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206