1470-490

ടി.വി. ചലഞ്ച്: വിദ്യാർത്ഥികൾക്ക് ടെലിവിഷൻ സമ്മാനിച്ചു

ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി പ്രഖ്യാപ്പിച്ച ടി.വി. ചലഞ്ചിന്റെഭാഗമായി മറ്റം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ  വിദ്യാർത്ഥികൾക്ക് ടെലിവിഷൻ സമ്മാനിച്ചു.മേഖല കമ്മിറ്റിയുടെ  പരിധിയിലുള്ള രണ്ട് വീടുകളിലേക്കാണ് ടെലിവിഷനുകൾ കൈമാറിയത്. കൊറോണയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ പഠനത്തിനുള്ള സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ഡി.വൈ.എഫ് ഐ.യുടെ നേതൃത്വത്തിൽ ടെലിവിഷനുകൾ കണ്ടെത്തി കൈമാറുന്നതിനായ് ടെലിവിഷൻ ചലഞ്ച് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി മറ്റം മേഖലയിലെ പയനിത്തടം, നമ്പഴിക്കാട് എന്നി മേഖലകളിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്കാണ് ടെലവിഷനുകൾ കൈമാറിയത്. ഡി.വൈ.എഫ്.ഐ. ജില്ല സെക്രട്ടറി പി.ബി. അനൂപ്, വിദ്യാർത്ഥികളുടെ വീടുകളിലെത്തി ടെലിവിഷനുകൾ കൈമാറി.മറ്റം മേഖല കമ്മിറ്റി പ്രസിഡന്റ്‌ അരുൺ പടവെട്ടുപ്പുറം, സെക്രട്ടറി ദിലീപ് പയനിത്തടം, മേഖല കമ്മിറ്റി നേതാക്കളായ നബീൽ, ഗോകുൽ, വിനോദ്, ജിജിൽ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253