1470-490

വിദ്യാർത്ഥികൾക്ക് ടെലിവിഷൻ സമ്മാനിച്ച് ചൂണ്ടൽ ചിത്തിര ചാരിറ്റബിൾ ട്രസ്റ്റ്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം നൽകുന്നതിന്റെ ഭാഗമായി ടെലിവിഷൻ, ആൻഡ്രോയിഡ് ഫോൺ എന്നിവയില്ലാത്ത വിദ്യാർത്ഥികൾക്ക് ടെലിവിഷൻ സമ്മാനിച്ച് ചൂണ്ടൽ ചിത്തിര ചാരിറ്റബിൾ ട്രസ്റ്റ്.ചൂണ്ടൽ ഗവ.യു.പി സ്കൂളിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടുള്ള ആറ് വിദ്യാർത്ഥികൾക്കാണ് ചിത്തിര രാധാകൃഷ്ണൻ ചെയർമാനായ ട്രസ്റ്റ് ടെലിവിഷനുകൾ സമ്മാനിച്ചത്. 32 ഇഞ്ച് ടിവികളാണ് നൽകിയത്. ഇതിനോടൊപ്പം വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് രണ്ട് മാസത്തെ  കേബിൾ വാടക നൽകാനുള്ള തുകയും ട്രസ്റ്റ് കൈമാറി. നൽകി.ലോക്ക് ഡൗൺ മൂലം തൊഴിൽ ഇല്ലാതെ പണം അടക്കാനാകാത്ത കേബിൾ വരിക്കാർക്കും രണ്ട് മാസത്തെ വാടക  ട്രസ്റ്റ് നൽകിയിട്ടുണ്ട്. ട്രസ്റ്റ് സെക്രട്ടറി ജയകൃഷ്ണൻ നമ്പി, അംഗങ്ങളായ സി.ഐ. മോഹൻദാസ്, കെ.ബാലചന്ദ്രൻ,  സ്കൂൾ അദ്ധ്യാപിക ഷീല ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ആറ് കുട്ടികളുടെയും വീട്ടിൽ നേരിട്ട് ചെന്നാണ് ടെലിവിഷനും, കേബിൾ വരിസംഖ്യയടക്കാനുള്ള തുകയും കൈമാറിയത്.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069