1470-490

സുഭിക്ഷ കേരളം പദ്ധതിക്ക് തുടക്കമായി.

കുന്നംകുളം. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുന്നംകുളത്ത് സുഭിക്ഷ കേരളം പദ്ധതിക്ക് തുടക്കമായി.ലോകത്താകമാനം കോവിഡ് 19 പിടിമുറുക്കിയ സാഹചര്യത്തിൽ അയൽ രാജ്യങ്ങളിൽ നിന്നോ ഇതര സംസ്ഥാനങ്ങളിൽ നിന്നോ ഭക്ഷ്യധാന്യങ്ങൾ എത്തുന്നതിനുള്ള സാഹചര്യം കുറഞ്ഞ് വരികയാണ്. ഇത് മൂലം നാട്ടിൽ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയായ സുഭിക്ഷ കേരളം കുന്നംകുളം നഗരസഭ പ്രദേശത്ത് പൊതുജന പങ്കാളിത്തത്തോടെ ജൈവ പച്ചക്കറികൃഷിക്ക്തുടക്കമിട്ടു.നഗരസഭയുടെ കുറുക്കൻ പാറയിലെ ഗ്രീൻ പാർക്കിൽ  ഒരുക്കിയ കൃഷിസ്ഥലത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ ചെയർപേർസൺ സീതരവീന്ദ്രൻ   അദ്ധ്യക്ഷയായിരുന്നു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസരത്ത് ഫലവൃക്ഷതൈയും നട്ടു. കൂടാതെ ഗ്രീൻ പാർക്കിലെ ജൈവവളം വിതരണത്തിനായി മന്ത്രി എ സി മൊയ്തീൻ്റെ സാന്നിധ്യത്തിൽ ഹരിത കർമ്മസേന അംഗങ്ങൾ ചെയർപേർസൺ സീതാ രവീന്ദ്രന് കൈമാറി.ചടങ്ങിൽ സ്ഥിരം സമതി അദ്ധ്യകരായ ഗീത ശശി, സുമ ഗംഗാധരൻ,      കെ.കെ.ആനന്ദൻ, മിഷ സെബാസ്റ്റ്യൻ, സെക്രട്ടറി ബി.അനിൽകുമാർ, കേരള കലാമണ്ഡലം നിർവ്വാഹക സമതി അംഗം ടി.കെ വാസു, സി.പി.ഐ.എം ഏരിയാ സെക്രട്ടറി എം.എൻ സത്യൻ, അഗ്രികൾച്ചർ അസി.ഡയറക്ടർ രുഗ്മിണി,കൃഷി ഓഫീസർ എസ്.സുമേഷ്, കൃഷി അസിസ്റ്റന്റ് നിമൽ,കൗൺസിലർ വിദ്യ രഞ്ജിത്, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്.ലക്ഷ്മണൻ, ജനകീയാസൂത്രണം ഉപാദ്ധ്യക്ഷൻ വി.മനോജ് കുമാർ, സി.ഡി.എസ്. ചെയർപേർസൺമാരായ സൗമ്യഅനിലൻ, ഷിജി നികേഷ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ യു.കെ.സനൽകുമാർ, എൻ.കമലാക്ഷി, തുടങ്ങിയവരും ഹരിത കർമ്മ സേനാംഗങ്ങളും, തൊഴിലുറപ്പ് തൊഴിലാളികൾ കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Comments are closed.