1470-490

കുന്നത്ത് പറമ്പ് സ്കൂളിൽ പഠനോപകരണ കിറ്റ് വിതരണം ചെയ്തു.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കോവിഡ് – 19 ൻ്റെ പശ്ചാത്തലത്തിൽ മൂന്നിയൂർ:കുന്നത്ത് പറമ്പ് എ. എം.യു.പി.സ്കൂൾ അദ്ധ്യാപകരും മാനേജ്മെന്റും സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഗുരു സാന്ത്വനം എന്ന പേരിൽ സൗജന്യ പഠനോ പകരണ കിറ്റുകൾ വിതരണം നടത്തി.വിതരണോൽഘാടനം സ്കൂൾ പി.ടി.എ. പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ നിർവ്വഹിച്ചു.ഹെഡ്മാസ്റ്റർ പ്രശാന്ത്,മനേജർ പി.വി.പി.അഹമ്മദ് മാസ്റ്റർ,എൻ.അബ്ദു മാസ്റ്റർ,കെ.വി.ഹുസൈൻ കുട്ടി,എം.അബ്ദു റഹ്മാൻ സംബന്ധിച്ചു.സ്കൂളിലെ ആയിരത്തി അഞ്ഞൂറോളം വിദ്യാത്ഥികൾക്ക് ഇത് ഏറെ ആശ്വാസം നൽകി.

ഫോട്ടാ:- കുന്നത്ത് പറമ്പ് എ.എം.യു.പി.സ്കൂൾ വിദ്യാർഥികൾക്ക് അദ്ധ്യാപകരും മാനേജ്മെൻറും നൽകുന്ന പഠനോപകരണ കിറ്റ് വിതരണം പി.ടി.എ.പ്രിസണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ ഉൽഘാടനം ചെയ്യുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098