1470-490

തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നു

കാക്കൂർ ഗ്രാമ പഞ്ചായത്ത് പുറത്ത് വിട്ട അറിയിപ്പ്

കാക്കൂർ :-കഴിഞ്ഞ ദിവസം കോ വിഡ് 19 പോസിറ്റിവ് ആയി നിരീക്ഷണത്തിലുള്ള ആരോഗ്യ പ്രവർത്തക ആശുപത്രിക്കടുത്ത് ഫ്ലാറ്റിൽ സ്വന്തം മാതാപിതാക്കളോടും, ഒന്നര വയസ്സായ മകനോടുമൊപ്പം, കഴിഞ്ഞുവരികയായിരുന്നു.പത്തു ദിവസം മുമ്പാണ് അവർ കാക്കൂർ പഞ്ചയത്തിലെ കണ്ടോത്ത് പാറയിലുള്ള ഭർത്തൃ വീടും, എളേറ്റിൽ ചളിക്കോടുള്ള സ്വന്തം വീടും സന്ദർശിച്ചു പോയത്.കൂടെക്കഴിയുന്നവരെ കോവിഡ് 19 പരിശോധനയ്ക്ക് വിധേയമാക്കുകയും, രോഗമില്ല (നെഗറ്റീവ്) എന്ന് വ്യക്തമാവുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ചില തെറ്റായ വാർത്തകളാണ് ഉത്തരവാധപ്പെട്ടവർ പ്രചരിപ്പിക്കുന്നത് ,
ഭർത്തൃപിതാവ് ഉൾപ്പെടെ കുടുംബത്തിലെ ഒരാൾക്കും ഇതുവരെയായും, യാതൊരു ആരോഗ്യ പ്രശ്നങ്ങളുമില്ല. അവരെല്ലാം നിശ്ചിത സമയം ഹോം ക്വാറൻറ യിനിൽ കഴിയുകയാണ്.

ബന്ധപ്പെട്ട പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകർ, ജില്ലാ കൊറോണ സെൻറർ, ഗ്രാമ പഞ്ചായത്ത്, വാർഡ്തല ആരോഗ്യ പ്രവർത്തകർ എന്നിങ്ങനെയുള്ള ഗവൺമെൻറ് സംവിധാനങ്ങളെല്ലാം, തന്നെ കുടുംബവുമായി ബന്ധപ്പെട്ട് വിവരങ്ങൾ അറിയുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പ്രചരിക്കുന്നത്, പൊതുസമൂഹത്തിൽ പരി ഭ്രാന്തിയുണ്ടാക്കിയതായി കുടുംബങ്ങളും നാട്ടുകാരും ഭയപ്പെടുന്നു ,

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689