1470-490

നാളേക്കൊരു തണല്‍

എസ്.വൈ.എസ്,എസ്.കെ.എസ്.എസ്,എഫ് പെരിങ്ങോട്ടുകര യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പെരിങ്ങോട്ടുകര ശാന്തിപാലസ് ഓഡിറ്റോറിയം പരിസരത്ത് ഇന്നേക്കൊരു തൈ ,നാളേക്കൊരു തണല്‍ എന്ന പ്രമേയത്തില്‍ വൃക്ഷ തൈ നടല്‍ കര്‍മ്മവും ബോധവല്‍കരണവും വൃക്ഷതൈ വിതരണവും,പരിസ്ഥിതിദിന പ്രതിജ്ഞയും നടത്തി.രാവിലെ 9 ന് എസ്.കെ.എസ്.എസ്,എഫ് പെരിങ്ങോട്ടുകര യൂണിറ്റ് സെക്രട്ടറി അഹമ്മദ് സ്വാലിഹ് പാണ്ടോളി അവറുകളുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ എസ്.കെ.എസ്.എസ്,എഫ് പെരിങ്ങോട്ടുകര യൂണിറ്റ് പ്രസിഡന്‍റ് മുഹമ്മദ് ഷബീര്‍ ബാഖവി പ്രാര്‍ത്ഥന നിര്‍വഹിച്ചു.മഹല്ലിലെ മുതിര്‍ന്ന കാരണവര്‍ അബൂബക്കര്‍ ഉസ്താദും ശാന്തിപുരത്ത് അശ്റഫ് സാഹിബും ഡോ.അബ്ദുള്‍ റസാഖും ചേര്‍ന്ന് വൃക്ഷതൈ നടല്‍ കര്‍മ്മം നിര്‍വഹിച്ചു. യൂണിറ്റ് സെക്രട്ടറി അഹമ്മദ് സ്വാലിഹ് പാണ്ടോളി പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു.ഉസ്താദ് ഷബീര്‍ ബാഖവി പരിസ്ഥിതി ദിന സന്ദേശം നല്‍കി. കോവിഡ് നിയന്ത്രണങ്ങളോടു കൂടി സംഘടിപ്പിച്ച ചടങ്ങില്‍ പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996