1470-490

രണ്ടായിരം കുട്ടികള്‍ക്ക് പച്ചക്കറി വിത്ത് വിതരണം ചെയ്തു

മലപ്പുറം ജില്ലയില്‍  രണ്ടായിരം കുട്ടികള്‍ക്ക് പച്ചക്കറി വിത്ത് വിതരണം ചെയ്തു

ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട രണ്ടായിരം കുട്ടികള്‍ക്ക് പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്തു. കൃഷിപാഠം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 17 ബ്ലോക്കുകളിലായി തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കാണ് പച്ചക്കറി വിത്ത് വിതരണം ചെയ്തത്. ജില്ലാതല ഉദ്ഘാടനം മൈലപ്പുറം ശിശു പരിപാലന കേന്ദ്രത്തില്‍ ജില്ലാശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ രാകേഷ് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഗീത എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി സി.വിജയകുമാര്‍, പി.സതീശന്‍, വി. ആര്‍ യശ്പാല്‍, കെ. ജയപ്രകാശ്, സി.ഇല്യാസ് എന്നിവര്‍ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253