1470-490

ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്സ് പ്രതിഷേധം സംഘടിപ്പിച്ചു.

ഗുരുവായൂർ: കേരളാ ബാങ്ക് അധികാരികളുടെ സ്വേച്ഛാധിപത്യ നടപടികൾ അവസാനിപ്പിക്കുക, ഏകപക്ഷീയ സ്ഥലം മാറ്റങ്ങളും മാനദണ്ഡം ലംഘിച്ചുള്ള ചാർജ്ജ് കൈമാറ്റവും അവസാനിപ്പിക്കുക, കേഡർ സംയോജനം നിലവിൽ വരും വരെ ഒഴിവുകളിൽ ജീവനക്കാർക്ക് താല്ക്കാലിക പ്രമോഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓൾ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്സ് ഭാരവാഹികൾ ജില്ലാ സഹകരണ ബാങ്ക് ഗുരുവായൂർ ശാഖ ഓഫീസിന് മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു. ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡണ്ട് ആർ.രവികുമാർ ഉദ്ഘാടനം ചെയ്തു. വനിത വേദി സംസ്ഥാന സെക്രട്ടറി സി.എസ് ആശ അദ്ധ്യക്ഷത വഹിച്ചു. സി.എൻ.രാജൻ, എ.പി പ്രദേഷ്, വി ശോഭ എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069