1470-490

നടണം, വളർത്തണം തണലാകണം: പരിസ്ഥിതി ദിനത്തിൽ പ്രവാസി ലീഗ് കാമ്പയിൻ

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: പ്രവാസി ലീഗ് പരിസ്ഥിതി ദിനത്തോടു ബന്ധിച്ച് പ്രവാസി ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന ‘നടണം – വളർത്തണം – തണലാകണം ” എന്ന ക്യാമ്പയിൻ സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ ഫലവൃക്ഷതൈ നട്ട് തുടക്കം കുറിച്ചു. ശാഖാതലങ്ങളിൽ പതിനായിരം വീടുകളിൽ ഫലവൃക്ഷ ചെടികൾ ഒരാഴ്ച നീണ്ടു നിൽക്കുന്ന ക്യാമ്പയിനിലുടെ വച്ചുപിടിപ്പിക്കുകയാണ് പ്രവാസി ലീഗ്
ചടങ്ങിൽ വള്ളിക്കുന്ന് മണ്ഡലം പ്രസിഡണ്ട് പി.എം ബാവ ആദ്ധ്യക്ഷം വഹിച്ചു. എം. സൈതലവി, പി.വി.പി അഹമ്മത് മാസ്റ്റർ, സുബൈർ കോട്ടായി, പി.കെ അബ്ദുറഹ്മാൻ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996