1470-490

വൃക്ഷ തൈ നടൽ

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: ഒരു തൈ നടാം നല്ല നാളേക്കായ്’ എന്ന പ്രമേയത്തില്‍ വെളിമുക്ക്, വി.ജെ.പള്ളി.എ.എം യു.പി.സ്കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും വീട്ടില്‍ വൃക്ഷത്തൈ നടല്‍ പദ്ധതിയുടെ ഉദ്ഘാടനം സ്കൂളില്‍ വെച്ച് പ്രധാനാധ്യാപകന്‍ കെ.പി സിറാജുല്‍ മുനീര്‍ നിര്‍വ്വഹിച്ചു ഒരോ ക്ലാസ്സിലെയും വാട്ട്സ്അപ്പ് ഗ്രൂപ്പ് വഴി കുട്ടികള്‍ക്ക് തൈ നടാന്‍ നിര്‍ദ്ധേശങ്ങള്‍ കൊടുക്കുകയും അധ്യാപകരിലൂടെ പരിസ്ഥിതി ദിനാചരണ സന്ദേശം കൈമാറുകയും ചെയ്തു. കുട്ടികള്‍ തൈ നട്ട ഫോട്ടോസ് വാട്ട്സ്അപ്പിലൂടെ ടീച്ചറെ കാണിച്ച് കുട്ടികളുടെ സാന്നിദ്ധ്യം ക്ലാസ്സ് ടീച്ചര്‍മാര്‍ ഉറപ്പ് വരുത്തുകയും അധ്യാപകര്‍ തൈ നടുന്ന ഫോട്ടോ കുട്ടികളില്‍ പ്രചോദനമാവുകയും ചെയ്തു. അദ്ധ്യാപകരായ എ.വി രാജന്‍ , സി.മുഹമ്മദ് ജമാല്‍, സി.മുഹമ്മദ് മുനീര്‍, ഇ.ഷമീര്‍ ബാബു, ഹബീബ് റഹ്മാന്‍ ചൊക്ലി, സി.റിയാസ് എന്നിവര്‍ നേതൃത്വം നല്‍കി

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253