1470-490

യൂത്ത് കോൺഗ്രസ് വൃക്ഷ തൈകൾ വെച്ചു പിടിപ്പിച്ചു.

യൂത്ത് കോൺഗ്രസ് എടയൂർ മണ്ഡലം കമ്മറ്റി വൃക്ഷ തൈകൾ വെച്ചു പിടിപ്പിച്ചു.

വളാഞ്ചേരി:ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ എടയൂർ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ വിവിധ പ്രദേശത്തു വൃക്ഷ തൈകൾ വെച്ചു പിടിപ്പിച്ചു. മണ്ഡലം തല ഉദ്ഘാടനം വാർഡ് 12- ഈസ്റ്റ്‌ മാവണ്ടിയൂരിൽ വെച്ചു കോട്ടക്കൽ നിയമസഭ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷബാബ് വക്കരത് വൃക്ഷ തൈ വെച്ചു തുടക്കം കുറിച്ചു.
മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ബഷീർ മാവണ്ടിയൂർ, സത്താർ പാലക്കൽ, കലമ്പൻ സൈദലവി, എന്നിവർ പങ്കെടുത്തു.പഞ്ചായത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ കെ മോഹന കൃഷ്ണൻ തിണ്ടലം വാർഡിൽ വൃക്ഷ തൈകൾ വിതരണം ചെയ്തു. സി കെ പാറ വാർഡിൽ താഹിർ സി കെ പാറ, റിയാസ് എന്നിവർ വൃക്ഷ തൈകൾ വെച്ചു പിടിപ്പിച്ചു. ചേനാടൻ കുളമ്പിൽ മാനു, സി പി അൻസാർ, അലി പി കെ, എന്നിവർ നേതൃത്വം കൊടുത്തു, നമ്പൂതിരിപ്പടിയിൽ ആബിദ് ഖാൻ കരേക്കാട്, ചീനിചോട് വാർഡിൽ ഫൈസൽ മാളിയേക്കൽ, സിനാൻ,റിയാസ്, മണ്ണത് പറമ്പിൽ മോഹൻദാസ്,എന്നിവർ യൂത്ത് കോൺഗ്രസ് ജില്ല കമ്മറ്റിയുടെ നിർദ്ദേശം അനുസരിച്ചു പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ വെച്ചു പിടിപ്പിച്ചു .

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253