പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷതൈ നട്ടു.

ഗുരുവായൂർ: ലോക പരിസ്ഥിതി ദിനത്തിൽ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ പടിഞ്ഞാറേ നടയിൽ ഫലവൃക്ഷതൈ നട്ടു. തെളിനീരും തണലും എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ നിയോജകമണ്ഡലം തല ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ജില്ലാ ജന.സെക്രട്ടറി എച്ച്.എം.നൗഫൽ നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.പി.മുനാഷ്, ജന.സെക്രട്ടറിമാരായ കെ.ബി സുബീഷ്, പി.കെ ഷനാജ്, നിസാമുദ്ധീൻ, മണ്ഡലം പ്രസിഡന്റുമാരായ നവീൻ രവീന്ദ്രൻ, ഹിഷാം കപ്പൽ എന്നിവർ നേതൃത്വം നൽകി. തെളിനീരും തണലും പദ്ധതിയുടെ ഭാഗമായി നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫല വൃക്ഷതൈകൾ നടുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അറിയിച്ചു.

Comments are closed.