1470-490

ഫലവൃക്ഷത്തണല്‍ വിരിക്കും വഴിയോരം

ഫലവൃക്ഷത്തണല്‍ വിരിക്കും വഴിയോരം എന്ന ലക്ഷ്യവുമായി പരിസ്ഥിതി ദിനത്തില്‍ ചെറിയകുമ്പളം റെസിഡന്‍റ്സ് അസോസിയേഷന്‍. കുറ്റ്യാടി പാലത്തിന് സമീപം മാവിന്‍ തൈ നട്ടുകൊണ്ട് അസോസിയേഷന്‍ പ്രസിഡന്‍റ് ടി. കെ റിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നടന്ന പരിപാടിയില്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സതീഷ്ബാബു K ,ട്രഷറര്‍ ഉബൈദ് വാഴയില്‍, ഹരിത ഗ്രാമം കോ ഓർഡിനേറ്റര്‍ പി ഹസീസ് മാസ്റ്റര്‍, ശ്രീ. അബ്ദുല്ല സല്‍മാന്‍, യു കുഞ്ഞബ്ദുല്ല, മുന്‍ പ്രസിഡന്‍റ് ടികെ ജമാല്‍, എന്‍ ബഷീര്‍ മാസ്റ്റര്‍, ഇബ്രാഹീം കൂരിമണ്ണിൽ, നെല്ലിയോട്ട് അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അസോസിയേഷന്‍ പരിധിയിലെ വഴിയോരങ്ങള്‍ മുഴുവന്‍ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് വേനല്‍കാലത്ത് തണലും, പക്ഷിമൃഗാദികള്‍ക്ക് ഭക്ഷണവും ലഭ്യമാക്കുക എന്ന മഹത്തായ ലക്ഷ്യവുമായാണ് ഹരിതഗ്രാമം പ്രൊജക്ടിന്റെ ഭാഗമായുള്ള ഈ പ്രവര്‍ത്തനം.
പരിസ്ഥിതി ദിനത്തില്‍ നട്ട മുഴുവന്‍ മരങ്ങളുടേയും സംരക്ഷണം ഏറ്റെടുത്ത് ചെറിയ കുമ്പളം ലൈവ് ഇലക്ട്രിക്കല്‍സ് പദ്ധതിയുടെഭാഗമായി.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996