1470-490

പ്ലാന്തണൽ കൂട്ടത്തിന് തുടക്കമായി …

ലോക പരിസ്ഥിതി ദിനത്തിൽ ഹയർ സെക്കന്ററി നാഷണൽ സർവ്വീസ് നടപ്പിലാക്കുന്ന പ്ലാന്തണൽ കൂട്ടം പദ്ധതിക്ക് തുടക്കമായി .
മോക്ഡൗൺ കാലഘട്ടത്തിൽ വളണ്ടിയർമാർ വീടുകളിൽ തയ്യാറാക്കിയ പ്ലാവിൻ തൈകളാണ് പരിസ്ഥിതി ദിനത്തിൽ പൊതു സ്ഥലങ്ങളിലും ,വീട്ടുവളപ്പിലുമായി നട്ടുപിടിപ്പിക്കുന്നത് . ലോക് ഡൗൺ സമയത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് ഭക്ഷണമായി മാറിയതും ചക്കകൾ കൊണ്ടുള്ള വിഭവങ്ങൾ ആയിരുന്നു എന്നതും പ്ലാവ് നട്ടുവളർത്താൻ കുട്ടി കളെ പ്രേരിപ്പിച്ചു. ജില്ലയിലെ 13900 വളണ്ടിയർ 10 തൈകൾ വീതമാണ് വീട്ടുകാരുടെ സഹായത്തോടെ പ്രകൃതി സൗഹൃദമായി വാഴപ്പോളയിലും , ചിരട്ടയിലും മറ്റും നട്ടുപിടിപ്പിച്ചിരിക്കുന്നത് .ഒന്നേകാൽ ലക്ഷം പ്ലാവിൻ തൈകളാണ് കുട്ടികൾ പരിസ്ഥിതി ദിനത്തിൽ നട്ടുപിടിപ്പിക്കുന്നത് . ലോക് ഡൗൺ കാലത്തെ കൃയാത്മകമായി ഉപയോഗിക്കാൻ കുട്ടികൾക്ക് സാധിച്ചു എന്ന് ജില്ല കോ ഓർഡിനേറ്റർ എസ്. ശ്രീചിത്ത് പറഞ്ഞു . പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പ്ലാവിൻ തൈ നട്ടു കൊണ്ട് നിർവ്വഹിച്ചു .എൻ എസ് എസ് ജില്ല കോ ഓർഡിനേറ്റർ എസ് . ശ്രീചിത്ത് അധ്യക്ഷം വഹിച്ചു. പ്രോഗ്രാം ഓഫീസർ കെ ഷാജി , കെ ബിന്ദു , ജിയ എലേന ജോൺ എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253