പരിസ്ഥിതിദിനത്തിൽ ഫോട്ടോഗ്രാഫേഴ്സ് വൃക്ഷ തൈകൾ നട്ടു.

ബാലുശ്ശേരി:-
ഓൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ ബാലുശ്ശേരി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽപരിസ്ഥിതി ദിനത്തിൽ ഫോട്ടോഗ്രാഫർമാർ പാതയോരത്ത് വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു. വൃക്ഷതൈ നടീൽ ഉദ്ഘാടനം ബാലുശ്ശേരി പോലീസ് സബ് ഇൻസ്പക്ടർ കെ. പ്രജീഷ് നിർവ്വഹിച്ചു. ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മേഖലാ പ്രസിഡണ്ട് കെ.കെ.രാജേഷ് സിക്രട്ടറി മണി ചാത്തോത്ത്, ജില്ല കമ്മിറ്റി അംഗം കെ. ബി.കോയ, ഹരീഷ് നന്ദനം, വിജയൻ അതുല്യ , നൗഷാദ് എൻ.ടി. ,ഷിമിൽ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Comments are closed.