1470-490

പറവൂർ മണീട് ക്വാറിയിൽ അമിത സ്ഫോടക വസ്തു ഉപയോഗം

പറവൂർ മണീട് ക്വാറി അപകടത്തിന്റെ കാരണം സ്‌ഫോടക വസ്തുക്കളുടെ അമിത ഉപയോഗമാകാമെന്നും നാട്ടുകാർ. പാറ അടർന്നു വീണ് അപകടമുണ്ടായതാണ് നാട്ടുകാരെ ഭീതിയിലാക്കിയത് ‘ അതേസമയം അപകടമുണ്ടായി രണ്ട് പേർ മരിച്ച സംഭവത്തിൽ ജില്ല കളക്ടർ ദുരന്ത നിവാരണ പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി.

മണീട് പട്ടികജാതി ജനവാസ കേന്ദ്രത്തിലാണ് നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്ത ഡയമണ്ട് അഗ്രിഗേറ്റ്‌സ് എന്ന കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നത്. നിരവധി വീടുകളാണ് ക്വാറിക്ക് ചുറ്റും ഭീതിയോടെ കഴിയുന്നത്. പാറ പൊട്ടിക്കാൻ വേണ്ടി നടത്തുന്ന സ്‌ഫോടനത്തിന്റെ ഫലമായി പരിസരത്തെ ഭൂരിഭാഗം വീടുകളുടെയും ഭിത്തികളിൽ വിള്ളലുകളുണ്ടായിട്ടുണ്ട്.
ക്വാറിയുടെ ഒരു ഭാഗത്ത് നിന്നും പാറയുടെ വലിയൊരു പാളി ഇടിഞ്ഞ് വീണ് അപകടമുണ്ടാകാൻ കാരണം പ്രദേശവാസികളുടെ നിരന്തരമായ പരാതികൾക്ക് തെല്ലും വില കൽപ്പിക്കാതെയാണ് ക്വാറിയുടെ പ്രവർത്തനമെന്നും പരാതി ഉണ്ട്. വർഷങ്ങളായി ഏത് നിമിഷവും തങ്ങൾക്ക് നേരെ പറന്നു വന്നേക്കാവുന്ന കരിങ്കൽ ചീളുകളെ ഭയന്നാണ് ഈ നാട്ടുകാർ ജീവിക്കുന്നത്.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996