1470-490

അധ്യാപകർ ഓൺലൈൻക്ലാസു കളെടുക്കാൻതയ്യാറെടു ക്കുന്നു

കാലിക്കറ്റ് സർവ്വകലാശാല അധ്യാപകർ ഓൺലൈൻക്ലാസു കളെടുക്കാൻതയ്യാറെടു ക്കുന്നു:അടുത്ത സെമസ്റ്റർ മുതൽ തുടക്കം.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവ്വകലാശാല അദ്ധ്യാപകർ ഓൺലൈൻ ക്ലാസുകളെടുക്കാൻ തയ്യാറെടുക്കുന്നു. ഇതിൻ്റെ മുന്നോടിയായ് സർവ്വകലാശാലയി ലെ അധ്യാപകർക്ക് കേരള സർക്കാറി ൻ്റെ കേരള മൂക്‌സ് വിഭാഗം ഓൺ അധ്യാപനത്തിനായി പരിശീലനം തുടങ്ങി. ഓൺലൈനായി നടക്കുന്ന പരിശീലനത്തിൽ നിരവധി അധ്യാപ കർ പങ്കെടുത്തു വരുകയാ ണ്. സ്വതന്ത്ര സോഫ്റ്റ് വെയർ ആയ മൂഡിൽ പ്ലാറ്റ് ഫോറത്തിലാണ് കോഴ്സുകൾ പൂർണ്ണമായി നടത്താനാവുന്ന സംവിധാനം ഒരുക്കിയിരിക്കുന്നത്. പഠന പ്രവർത്തനങ്ങൾ മുഴുവനായി നടത്താവുന്നതും സമയബന്ധിതമായി തീർക്കാവുന്നതുമായ സംവിധാനത്തിൽ അധ്യാപകർക്ക് നൂതനമായ കോഴ്സുകൾ മറ്റ് വിഷയങ്ങൾ പഠിക്കുന്നവർക്കും ഐച്ഛികമായി തെരഞ്ഞെടുക്കാനാവും. കോഴിക്കോട് സർക്കലാശാലയിലെ ഗുണനിലവാര സമിതി (ഐ ക്യു എ സി ) യുടെ പിന്തുണയോടെ കമ്പ്യൂട്ടർ സയൻസ് വിഭാഗമാണ് പരിശീലനം നൽകുന്നത്. നിരവധി പുതിയ കോഴ്സുകൾ രൂപകല്പന ചെയ്യപ്പെടുന്ന പരിശീലനം ജൂൺ 8ന് അവസാനിക്കും. അടുത്ത സെമസ്റ്റർ മുതൽ പുതിയ അധ്യാപന രീതിയിലേക്ക് ക്ലാസ്സുകൾ മാറ്റുന്നതിനാണ് പരിശീലനം നടക്കുന്നത്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689