ഞങ്ങൾക്ക് കേരളം മതി

കേരളത്തിൽ തുടരാനാണ് താൽപ്പര്യമെന്ന് 1.61 ലക്ഷം അതിഥിത്തൊഴിലാളികൾ അറിയിച്ചതായി സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സ്വന്തം നാട്ടിലേക്ക് പോകാന്‍ താൽപ്പര്യപ്പെട്ട 1.2 ലക്ഷംപേര്ക്കുവേണ്ടി പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തി. 112 ട്രെയിനുകളിലായി ഇതുവരെ 1.53 ലക്ഷം പേർ മടങ്ങി. അതിഥിത്തൊഴിലാളികൾക്കായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാന്‍ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കേരളം റിപ്പോർട്ട് സമർപ്പിച്ചത്.
അടച്ചുപൂട്ടൽ കാലയളവിൽ ഒറ്റ അതിഥിത്തൊഴിലാളിപോലും പട്ടിണികിടന്നില്ലെന്ന് ഉറപ്പാക്കിയതായി കേരളം റിപ്പോർട്ടിൽ പറഞ്ഞു. മഹാമാരിയെത്തുടർന്ന് 4,34,280 പേര്‍ക്ക് തൊഴിൽ നഷ്ടമായി. ഇവരെ 21,556 ക്യാമ്പിലായി പാർപ്പിച്ചു. ഭക്ഷണം, വെള്ളം, മറ്റ് അവശ്യസാധനങ്ങൾ, ടിവി മുതലായവ ഏർപ്പാടാക്കി. അതിഥിത്തൊഴിലാളികൾക്ക് മെഡിക്കൽ ഇൻഷുറൻസ് നടപ്പാക്കിയെന്നും കേരളം ചൂണ്ടിക്കാട്ടി.
Comments are closed.